എസ്‌ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്‌ഡെന്ന് മുഖ്യമന്ത്രി. മെസിയുടെ പേരില്‍ നടന്നത് വലിയ തട്ടിപ്പാണ് ഇത്. റെയ്ഡ് എവിടെ എന്നതില്‍ തീരുമാനം പൊലീസുന്റേതെന്നും സര്‍ക്കാര്‍ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി: മെസ്സിയുടെ പേരിലുള്ള തട്ടിപ്പില്‍ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തുന്നത് നിയമപരമായ ഇടപെടലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്‌ഡെന്നും നിയമപരമായ ഇടപെടലാണിതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താസംപ്രേഷണം തടസ്സപ്പെടുത്തിയതായി അറിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, റെയ്ഡ് വിവരം അറിഞ്ഞത് ആ ചാനലിലിലൂടെയാണെന്നും കൂട്ടിച്ചേര്‍ത്തു.
എസ്‌ഐടി അന്വേഷണ ഭാഗമായിട്ടാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ ഓഫീസിലെ റെയ്ഡ്. മെസിയുടെ പേരില്‍ നടന്നത് വലിയ തട്ടിപ്പാണ് ഇത്. റെയ്ഡ് എവിടെ എന്നതില്‍ തീരുമാനം പൊലീസുന്റേതെന്നും സര്‍ക്കാര്‍ ഇടപെടലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇടത് കാലത്ത് മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ എത്ര നടപടി ഉണ്ടായി എന്നും ഏഷ്യാനെറ്റ് ന്യൂസിനെതിരായുള്ള കേസും റെയ്ഡും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. അതേസമയം, മാസപ്പടി കേസില്‍ വീണയുടെ ഡയറിയിലെ കണക്കുകളുടെ കാര്യത്തില്‍ പിണറായിയും റിയാസും നല്‍കുന്നത് പരസ്പര വിരുദ്ധ വിശദീകരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇഡിയുടെ കത്ത് സര്‍ക്കാര്‍ പരിശോധിക്കുകയാണ്. തീരുമാനം ഉടനെന്നും വി ഡി സതീശന്‍ പറഞ്ഞു.
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിയെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. വൈദ്യുതി പരിഹരിക്കാന്‍ അതിവേഗ നടപടികള്‍ എടുക്കുന്നുണ്ട്. ദീര്‍ഘ കാല ഹ്രസ്വ കാല കരാറിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 30 രൂപക്ക് വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.




