മുള്ളേരിയ: സമസ്ത സെന്റിനറിയുടെ ഭാഗമായി
”ഖല്‍ബിലുണ്ട് എന്റെ നബി” എന്ന പ്രമേയത്തില്‍ എസ് വൈ എസ് മുള്ളേരിയ സോണ്‍ സംഘടിപ്പിക്കുന്ന സ്‌നേഹലോകം സെപ്റ്റംബര്‍ 19 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പൊവ്വലില്‍ നടക്കും.
മേഖലയിലെ മുന്നൂറോളം പേര്‍
സ്ഥിരാംഗങ്ങളായി പങ്കെടുക്കും.
മതം, ആത്മീയം, സമൂഹം തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് പഠനങ്ങളും ചര്‍ച്ചകളും നടക്കും.
സ്‌നേഹ ലോക നഗരിയില്‍ ഉയര്‍ത്താനുള്ള പതാക സെപ്തംബര്‍ 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് ബാവിക്കരയില്‍ നിന്ന് പതാകജാഥയായി പ്രവര്‍ത്തകര്‍ എത്തിക്കും.
സംഘാടക സമിതി ചെയര്‍മാന്‍ അബ്ദു റഹ്‌മാന്‍ കാവുപ്പടി പതാക ഉയര്‍ത്തും.
ബാവിക്കര മഖാം സിയാറതിന്
സയ്യിദ് ജലാലുദ്ദീന്‍ അല്‍ഹാദി തങ്ങള്‍ നേതൃത്വം നല്‍കും.
ശനിയാഴ്ച രാവിലെ 10 മണിക്ക് സ്‌നേഹ ലോകം ആരംഭിക്കും.
സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തും. എസ് വൈ എസ് മുള്ളേരിയ സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഅദി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ആമുഖ ഭാഷണം നടത്തും.
വിവിധ സെഷനുകള്‍ക്ക് സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി മള്ഹര്‍, ശാഫി സഖാഫി മുണ്ടമ്പ്ര, സി.കെ. റാഷിദ് ബുഖാരി , കെ അബ്ദുറഷീദ് നരിക്കോട്, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, സി.എന്‍. ജാഫര്‍ സാദിഖ്, ഡോ. സലാഹുദ്ദീന്‍ അയ്യൂബി നേതൃത്വം നല്‍കും.
എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം സമാപന സംഗമം ഉദ്ഘാടനം ചെയ്യും.
എം എല്‍ എ മാരായ കല്ലട്ര മാഹിന്‍ ഹാജി,
കെ.നീലകണ്ഡന്‍,
ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലന്‍,
മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, സിദ്ദീഖ് സഖാഫി ബായാര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, അബ്ദു റഹ്‌മാന്‍ സഖാഫി പള്ളങ്കോട്, ഹാഫിള് സജ്ജാദ് സഖാഫി ആദൂര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, മുഹമ്മദലി പി എ, ജാഫര്‍ സഅദി പള്ളത്തൂര്‍സംബന്ധിക്കും.
സവാദ് ആലൂര്‍ സ്വാഗതം പറയും.
സയ്യിദ് ഹസന്‍ അബ്ദുല്ല ഇമ്പിച്ചി തങ്ങള്‍ സമാപന കൂട്ടു പ്രാര്‍ത്ഥന നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ സോണ്‍




