സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് അയവില്ല; ചര്‍ച്ചകള്‍ തുടരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്,

ഇന്നലെ വൈദ്യുതി ഉപയോഗം കൂടി

പ്രതിസന്ധിക്ക് അയവില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. ഇന്നലെ രാത്രിയിലും നിയന്ത്രണം കടുത്തു. 95. 81 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രിയിലും നിയന്ത്രണം കടുത്തു. അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ബോര്‍ഡ് തുടരുകയാണ്. ഇന്ന് മുംബൈ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ മേധാവിയുമായി കെഎസ്ഇബി ചെയര്‍മാന്‍ ചര്‍ച്ച നടത്തും. പ്രതിസന്ധിക്ക് അയവില്ലെന്നും ചര്‍ച്ചകള്‍ തുടരുകയാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. വൈദ്യുതി ക്ഷാമം രാജ്യവ്യാപകമാണ്. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫ്യൂസ് ഊരുന്നത് സാമൂഹ്യ വിരുദ്ധര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണെന്നും അതിനെതിരെ കര്‍ഷന നടപടിയെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

വൈദ്യുതി ഉപയോഗം കൂടി
സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗം വീണ്ടും കൂടി. 95. 81 ദശലക്ഷം യൂണിറ്റാണ് സംസ്ഥാനത്ത് ഇന്നലെ വൈദ്യുതി ഉപയോഗിച്ചത്. എന്നാല്‍, ജലവൈദ്യുതി ഉത്പാദനം കഴിഞ്ഞ ദിവസത്തേക്കാള്‍ കൂട്ടി. 24.46 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ ജലവൈദ്യുതി ഉത്പാദനം. സംസ്ഥാനത്തെ അണക്കെട്ടുകളിലെ വെള്ളം കുറയുകയാണ്. 62 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടുകളിലുള്ളത്. നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ പകുതി പോലുമില്ല.

Scroll to Top