ഗുരുഗ്രാമിലെ ടെക് ഹബ്ബില്‍ ജോലിചെയ്യുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍, ഡേറ്റ സയന്റിസ്റ്റുകള്‍, ഡേറ്റ എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരെ പുതിയ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 700-ഓളം ജീവനക്കാരാണ് ?ഗുരു?ഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ ജോലിചെയ്യുന്നത്. ഇവരില്‍ 350-ഓളം പേരെ നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
ന്യൂഡല്‍ഹി: പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡായ അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ?ഗു?രു?ഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിലാണ് കൂട്ടപിരിച്ചുവിടല്‍. ടെക് ഹബ്ബിലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത് അഡിഡാസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, എത്രത്തോളം ജീവനക്കാരെ പിരിച്ചുവിടല്‍ ബാധിക്കുമെന്ന് കമ്പനി ഔദ്യോ?ഗികമായി വ്യക്തമാക്കിയിട്ടില്ല.
??ഗുരു?ഗ്രാമിലെ ടെക് ഹബ്ബില്‍ ജോലിചെയ്യുന്ന സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാര്‍, ഡേറ്റ സയന്റിസ്റ്റുകള്‍, ഡേറ്റ എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരെ പുതിയ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 700-ഓളം ജീവനക്കാരാണ് ?ഗുരു?ഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബില്‍ ജോലിചെയ്യുന്നത്. ഇവരില്‍ 350-ഓളം പേരെ നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സെപ്റ്റംബര്‍ 15-ന് നടന്ന ടൗണ്‍ഹാള്‍ യോ?ഗത്തിലാണ് ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കമ്പനി ജീവനക്കാരെ അറിയിച്ചത്. തുടര്‍ന്ന് ചില ജീവനക്കാര്‍ക്ക് അന്നേദിവസം തന്നെ പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. മറ്റുചിലരോട് ഡിസംബര്‍ വരെ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് ചുമതലകള്‍ കൈമാറാനും കമ്പനിയിലെ തന്നെ മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കാനുമാണ് ഇവരോട് ഡിസംബര്‍ വരെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനകം മറ്റു തസ്തികകളില്‍ ജോലി ലഭിക്കാത്തവരുടെ അവസാന പ്രവൃത്തിദിനം ഡിസംബര്‍ 15 ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, പിരിച്ചുവിടല്‍ സമയത്ത് ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ സംബന്ധിച്ച് കമ്പനി വ്യക്തത നല്‍കിയിട്ടില്ല.
എല്ലാമാസവും 70,000 രൂപ ശമ്പളം വാങ്ങി; പക്ഷേ, ജോലിക്ക് ഹാജരാകാതെ ഡോക്ടര്‍ പിജി പഠനത്തിന് പോയി; എംഎല്‍എയുടെ ബന്ധുവായ ഡോക്ടര്‍ക്കെതിരേ നടപടി
ഇന്ത്യയിലെ ചില തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള പ്രയാസമേറിയ തീരുമാനം എടുക്കേണ്ടിവന്നെന്നായിരുന്നു ഇതേക്കുറിച്ച് അഡിഡാസിന്റെ പ്രതികരണം. ബിസിനസിലെയും സാങ്കേതികവിദ്യയിലെയും മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാനും ദീര്‍ഘകാല വിജയത്തിനായി കമ്പനിയെ സജ്ജമാക്കാനുമാണ് ഈ നടപടിയെന്നും അഡിഡാസ് വ്യക്തമാക്കി. സഹപ്രവര്‍ത്തകര്‍ നല്‍കിയ സംഭാവനകള്‍ക്ക് കമ്പനി അങ്ങേയറ്റത്തെ നന്ദി അറിയിക്കുന്നു. മാറ്റങ്ങള്‍ ബാധിക്കുന്ന ജീവനക്കാര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അഡിഡാസ് അറിയിച്ചു.
പ്രാദേശിക മാര്‍ക്കറ്റിങ് വിഭാ?ഗത്തിനൊപ്പം അഡിഡാസിന്റെ ?ഗ്ലോബല്‍ ടെക് ഹബ്ബും ?ഗുരു?ഗ്രാമിലെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തിടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അഡിഡാസ് വിപുലീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2024-ല്‍ ചെന്നൈയില്‍ ?ഗ്ലോബല്‍ ബിസിനസ് സര്‍വീസ് സെന്റര്‍ സ്ഥാപിക്കുകയുംചെയ്തു.




