മൊഗ്രാല്‍ സ്‌കൂളിലേക്ക് പോകാനുള്ള നടപ്പാത പുനഃസ്ഥാപിച്ചു.

മൊഗ്രാല്‍.രണ്ട് കെട്ടിടങ്ങളുടെ
നിര്‍മ്മാണവും മറ്റും മൂലം തടസ്സപ്പെട്ട് കിടന്ന ‘ഇടവഴി നടപ്പാത” വീണ്ടും പുനസ്ഥാപിച്ചു. മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ദേശീയപാതയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാനുള്ള വഴിയാണിത്.

കുമ്പള ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ മുന്‍ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാല്‍ മുഖാന്തരം അനുവദിച്ച ഫണ്ടില്‍ നിന്നാണ് നടപ്പാത ഇന്റര്‍ ലോക്ക് ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.ദേശീയപാത നിര്‍മ്മാണത്തിന് മുമ്പ് മൊഗ്രാല്‍ ടൗണില്‍ നിന്ന് സ്‌കൂളിലെത്താന്‍ വിദ്യാര്‍ത്ഥികള്‍ ഏറെ ആശ്രയിച്ചിരുന്ന വഴിയാണിത്.വിഎച്ച് എസ് ഇ, ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കും ഈ വഴി നേരത്തെ ഏറെ ഉപകാരപ്പെട്ടിരുന്നു
.
ദേശീയപാതയില്‍ മതിലുകള്‍ കെട്ടി പ്പൊക്കിയതോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലെത്താന്‍ മൊഗ്രാല്‍ ടൗണിലെ അടിപ്പാത വഴിയുള്ള സ്‌കൂള്‍ റോഡിനെ ആശ്രയിച്ചു തുടങ്ങിയത്.ഇപ്പോള്‍ വീണ്ടും നടപ്പാത പുനസ്ഥാപിച്ചതോടെ കൊപ്പളം,ലീഗ് ഓഫീസ്, മൊഗ്രാല്‍ കടവത്ത് എന്നിവിടങ്ങളില്‍ നിന്ന് സ്‌കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും. ഇടവഴി നടപ്പാത പുനഃസ്ഥാപിച്ച നടപടിയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

ഫോട്ടോ:മൊഗ്രാല്‍ ടൗണില്‍ നിന്ന് സ്‌കൂളിലെത്താന്‍ പുന:സ്ഥാപിച്ച ഇട വഴി നടപ്പാത.

Scroll to Top