കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് ആരംഭിച്ചു

കാസര്‍കോട്: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി സംഘടിപ്പിക്കുന്ന ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പില്‍ സെപ്റ്റംബര്‍ 29 വരെ ഇ.സി.ജി പരിശോധനയും ഡോക്ടര്‍ കണ്‍സള്‍ട്ടേഷനും സൗജന്യമായി ലഭിക്കുന്നതാണ്. ഞായറാഴ്ചകളിലും ഈ സേവനം ആശുപത്രിയില്‍ ലഭിക്കുന്നതാണ്.

കൂടാതെ, ഹൃദ്രോഗ വിദഗ്ധന്റെ പരിശോധന, ഇ.സി.ജി, എക്കോ സ്‌ക്രീനിങ്, ടി.എം.ടി പരിശോധന, ഹീമോഗ്ലോബിന്‍ (Hb), പ്രമേഹം (FBS), ക്രിയാറ്റിനിന്‍ (Creatinine), ലിപിഡ് പ്രൊഫൈല്‍ (Lipid Profile) പരിശോധനകള്‍ ഉള്‍പ്പെടുന്ന 950 രൂപയുടെ ‘ആസ്റ്റര്‍ സ്പന്ദന’ ഹൃദയാരോഗ്യ പരിശോധനാ പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്.

ബുക്കിങ്ങിനും വിശദ വിവരങ്ങള്‍ക്കുമായി ബന്ധപ്പെടുക: 7034001111.

Scroll to Top