യുപിഐ ഇടപാടുകള്‍ക്ക് ഫീസ്: പിന്‍വലിക്കല്ലെന്ന് കേന്ദ്രസര്‍ക്കാര്‍, പ്രതിപക്ഷത്ത് ഭിന്നത

യുപിഐ ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ഫീസ് ഈടാക്കുന്നതില്‍ പ്രതിപക്ഷത്ത് ഭിന്നത രൂക്ഷമാകുമ്പോള്‍, വ്യാപാരികളും പെട്രോള്‍ പമ്പുടമകളും കടുത്ത പ്രതിഷേധത്തിലാണ്. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ സൗജന്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.
ദില്ലി: യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വിദേശ സ്വാധീനത്തിലാണ് യുപിഐക്ക് ഫീസ് ഏര്‍പ്പെടുത്തിയത് എന്ന ആരോപണം ധനമന്ത്രാലയം നിഷേധിച്ചു. വ്യക്തികള്‍ക്ക് ഇടയിലുള്ള ഇടപാടുകള്‍ സൗജന്യമാണെന്നിരിക്കെ ചിലര്‍ കള്ളപ്രചാരണം നടത്തുന്നുവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

അതേ സമയം, യുപിഐ ഫീസില്‍ പ്രതിപക്ഷത്ത് ഭിന്നത. നടപടിയെ പിന്തുണച്ച് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഏറെ പ്രവര്‍ത്തന ചെലവ് വരുന്ന യുപിഐ സൗജന്യമായി നല്‍കുന്നത് തുടരുന്നതിനോട് യോജിപ്പില്ലെന്നും നാഷണല്‍ കോണ്‍?ഫറന്‍സ് നേതാവ്. ജനങ്ങള്‍ക്ക് ബാധ്യത വരാതെ സര്‍ക്കാര്‍ നോക്കണം, കമ്പനികള്‍ക്ക് ബാധ്യത വരികയാണെങ്കില്‍ പ്രശ്‌നം വരില്ലെന്നും ഒമര്‍. 5 കോണ്‍?ഗ്രസ് നേതാക്കള്‍ ഫീസ് ഏര്‍പ്പെടുത്തുന്ന നടപടിയെ പിന്തുണച്ചിരുന്നുവെന്ന് ബിജെപി

പാര്‍ലമെന്ററി പാനലില്‍ വിഷയം വന്നപ്പോള്‍ പി ചിദംബരം, ?മനീഷ് തിവാരി, ?ഗൗരവ് ?ഗോ?ഗോയി, കിഷോര്‍ ലാല്‍, കെ ?ഗോപിനാഥ് എന്നിവര്‍ എതിര്‍ത്തില്ലെന്ന രേഖകള്‍ പുറത്തുവിട്ട് ബിജെപി. രാഹുല്‍ ഗാന്ധി കള്ളം പ്രചരിപ്പിക്കുന്നത് തുടരുകയാണെന്നും ബിജെപിയുടെ ആരോപണം.

യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചു; 2023 ജൂലൈയ്ക്ക് ശേഷമുള്ള ആദ്യ നിരക്ക് വര്‍ധന, ട്രംപിന്റെ നിലപാടിന് തിരിച്ചടി
അതേ സമയം, യുപിഐക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാക്കി വ്യാപാരികളുടെ സംഘടനകളും രംഗത്തെത്തി. നടപ്പാക്കിയാല്‍ യുപിഐ വഴി പണം വാങ്ങുന്നത് നിര്‍ത്തേണ്ടി വരുമെന്ന് പെട്രോള്‍ ഡീലര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ പെട്രോളിയം ഡീലേഴ്‌സ് അറിയിച്ചു. കര്‍ണാടകയിലെ അഖില കര്‍ണാടക ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സും പമ്പുകളെ നടപടിയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ലിററ്ററിന് പരമാവധി 3.40 രൂപ മാത്രം ലഭിക്കുന്ന ബിസിനസില്‍ എംഡിആര്‍ നടപ്പാക്കിയാല്‍ മുന്നോട്ട് പോകില്ലെന്നും വിമര്‍ശനം.

Scroll to Top