കാസറഗോഡ്: കാസറഗോഡ് ഡ്രീം ഫ്‌ലവര്‍ ഐ വി എഫ് സെന്റര്‍, കാസറഗോഡ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി (KOGS), ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഗൈനക്കോളജിക്കല്‍ എന്‍ഡോസ്‌കോപ്പിസ്റ്റ്‌സ് (IAGE) കേരള ഘടകം, ഇന്ത്യന്‍ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യന്‍സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്‌സ് (ICOG) എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ഹിസ്റ്ററോസ്‌കോപ്പി വര്‍ക്ക് ഷാപ്പ് (Hysteroscopy Workshop) സംഘടിപ്പിച്ചു. കാസറഗോഡ് ഡ്രീം ഫ്‌ലവര്‍ ഐ വി എഫ് സെന്ററില്‍ വെച്ചാണ് പരിപാടി നടന്നത്. രാവിലെ 9 മണിക്ക് ആരംഭിച്ച വര്‍ക്ക് ഷോപ്പിന് ഉഡുപ്പിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റും എന്‍ഡോസ്‌കോപ്പിക് സര്‍ജനും കര്‍ണാടക IAGE സെക്രട്ടറി യുമായ ഡോക്ടര്‍ രാജേഷ് ഭക്ത, ICOG ഗവേണിംഗ് കൗണ്‍സില്‍ മെമ്പറും പ്രശസ്ത ഗൈനക്കോളജിസ്റ്റുമായ ഡോക്ടര്‍ സുഭാഷ് മല്ല്യ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ ഇരുവരെയും ആദരിച്ചു. തുടര്‍ന്ന് കാസറഗോഡ് ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റി (KOGS) പ്രസിഡന്റും , ഡ്രീം ഫ്‌ലവര്‍ ഐ വി എഫ് സെന്റര്‍ ഡയറക്ടറും വന്ധ്യതാ ചികിത്സാ വിദഗ്ദ്ധയുമായ ഡോക്ടര്‍ ജയലക്ഷ്മി സൂരജിന്റെ നേതൃത്വത്തില്‍ ലൈവ് സെഷനും സംഘടിപ്പിച്ചു. വന്ധ്യതാ ചികിത്സാ വിദഗ്ദ്ധനും ഗൈനക്കോളജിസ്റ്റുമായ ഡോക്ടര്‍ കൃഷ്ണദാസ് എസ് പരിപാടികള്‍ ഏകോപിപ്പിച്ചു. സൗത്ത് കാനറ, വടക്കേ മലബാര്‍ മേഖലകളില്‍ നിന്നുള്ള 40-ഓളം പ്രമുഖ സ്ത്രീരോഗ / പ്രസവ രോഗ വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്തു
കാസറഗോഡ് ഡ്രീം ഫ്‌ലവര്‍ ഐ വി എഫ് സെന്ററില്‍ ഹിസ്റ്ററോസ്‌കോപ്പി വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു




