ചായക്കും കോഫിക്കുമൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാം; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ടത്!

തണുപ്പുകാലത്ത് ചൂട് ചായ അല്ലെങ്കില്‍ കോഫി ഇത് മസ്റ്റാണ് പലര്‍ക്കും. ചായക്കോ കോഫിക്കോ ഒപ്പം കഴിക്കാനും സ്പെഷ്യലായി എന്തെങ്കിലും കാണും. നല്ല മഴ ഒരു കട്ടന്‍ ഒരു വട എന്നൊക്കെ സ്റ്റാറ്റസ് ഇടുന്നവര്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. നല്ല രുചിയുള്ള ഭക്ഷണസാധനങ്ങളും ഒപ്പം കാപ്പിയോ ചായയോ കുടിക്കുമ്പോള്‍ അത് ആരോഗ്യത്തിന് നല്ലതാണോ ചീത്തയാണോ എന്ന് കൂടി പരിശോധിക്കേണ്ടത് ആവശ്യമാണ്.

ചില ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ചായയോ കാപ്പിയോ കുടിക്കാന്‍ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ ശീലം മതിയായ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യുന്നതിന് തടസമുണ്ടാക്കുമത്രേ. ഇതില്‍ പ്രധാനപ്പെട്ടത് ഇരുമ്പാണ്. ഇരുമ്പിന്റെ ആഗീരണം മതിയായ രീതിയില്‍ നടക്കില്ലെങ്കില്‍ അത് അസിഡിറ്റി അല്ലെങ്കില്‍ വയറിലുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. അതിനാ്ല്‍ ഏതെല്ലാം ഭക്ഷണമാണ് ഇത്തരത്തില്‍ ഒഴിവാക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം.

Scroll to Top