ലോക ഭിന്നശേഷി ദിനാചരണം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു

തൃക്കരിപ്പൂര്‍ :
ജി.സി.എസ്.ജി.എച്ച്എസ് എസ് ഇളമ്പച്ചി സ്‌കൂളിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ പങ്കെടുത്തു.വിദ്യാലയത്തിലെ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ കൈമാറി. സ്‌പ്യെഷ്യല്‍ അസംബ്ലി, ചിത്രരചന തുടങ്ങി വിവിധ കലാ പരിപാടികള്‍ സംഘടിപ്പിച്ചു.കുട്ടികളുടെ നേതൃത്വത്തില്‍ പ്രചരണ വീഡിയോ തയ്യാറാക്കി ഭിന്നശേഷി ദിന സന്ദേശം സമൂഹത്തില്‍ എത്തിച്ചു. സ്‌പെഷ്യല്‍ അസംബ്ലിയില്‍ എന്‍എസ്എസിന്റെ നേതൃത്വത്തില്‍ നല്‍കിയ പഠനോപകരണങ്ങള്‍ ഹെഡ്മിസ്ട്രസ് റീന ടീച്ചര്‍ ഏറ്റുവാങ്ങി. ദീപ ടീച്ചര്‍, രഘു മാസ്റ്റര്‍,പ്രീത ടീച്ചര്‍, ഇന്ദിര ടീച്ചര്‍,അഭിലാഷ് മാസ്റ്റര്‍, എന്നിവര്‍ നേതൃത്വം നല്‍കി

Scroll to Top