മെക്7 കാസര്‍ഗോഡ് ജില്ലാ മേഖലാ-2 മെഗാ സംഗമം ഒക്ടോബറില്‍ മൊഗ്രാലില്‍

മൊഗ്രാല്‍ മെക്7 ഹെല്‍ത്ത് ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെക്7 കാസര്‍ഗോഡ് ജില്ലാ മേഖലാ-2 സംഗമം ഒക്ടോബര്‍ 20, 21 തിയ്യതികളിലായി മൊഗ്രാലില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മൊഗ്രാല്‍, കുമ്പള, പട്‌ല, പള്ളിക്കര യൂണിറ്റുകളില്‍ നിന്നുള്ള മുഴുവന്‍ ഹെല്ത്ത് ക്ലബ്ബ് അംഗങ്ങളും മറ്റ് ജില്ലയിലെ മെക്7 യൂണിറ്റുകളിലെ അംഗങ്ങള്‍ ഭാഗികമായും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. പി. അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മെക്7 കാസര്‍ഗോഡ് ജില്ല അഡ്മിനിസ്‌ട്രേറ്റിവ് അംഗം എം. മാഹിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
മേഖലാ കോഡിനേറ്റര്‍ റിയാസ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ഏരിയ കോഡിനേറ്റര്‍ ടി കെ ജാഫര്‍ മൊഗ്രാല്‍, യൂണിറ്റ് കോര്‍ഡിനേറ്റര്‍ സത്താര്‍ ആരിക്കാടി, ടി എം ശുഹൈബ് തുടങ്ങിയവര്‍ സംസാരിച്ചു.
മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി സ്പിക് മുഖ്യാതിഥിയായിരുന്നു.
ജില്ലാ മേഖലാ 2 സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

സംഘാടക സമിതി കമ്മിറ്റി.

രക്ഷാധികാരികള്‍
എ.കെ.എം. അഷ്‌റഫ് എം.എല്‍.എ.
സാബു എബ്രഹാം – ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
വി.പി. അബ്ദുല്‍ ഖാദര്‍ – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
വലിയ ജുമാ മസ്ജിദ് പ്രസിഡന്റ് കെ.എം. അബ്ദുല്ല കുഞ്ഞി സ്പിക്,
ടി.എം. ശുഹൈബ്
സയ്യദ് ഹാദി തങ്ങള്‍

ചെയര്‍മാന്‍
എം മാഹിന്‍ മാസ്റ്റര്‍

വൈസ് ചെയര്‍മാന്‍മാര്‍
സത്താര്‍ ആരിക്കാടി
റിയാസ് കരീം
പി.എ. ആസിഫ്
യൂസഫ് പാച്ചാനി
കൃഷ്ണ കുമ്പള
സന്തോഷ് കുമ്പള

ജനറല്‍ കണ്‍വീനര്‍:
ടി.കെ. ജാഫര്‍ മൊഗ്രാല്‍

കണ്‍വീനര്‍മാര്‍:
ടി.എ. ജലാല്‍
മുഹമ്മദ് ടി.വി.എസ് റോഡ്
അബ്ദുള്ള കുഞ്ഞി മൈമൂന്‍ നഗര്‍,
ഇബ്രാഹിം മുഹമ്മദ്,
അറബി കുമ്പള
ഷിഹാബ് കുമ്പള

ട്രഷറര്‍
എം എ സിദ്ദീഖ് മൊഗ്രാല്‍

Scroll to Top