ലോക ഫുട്‌ബോള്‍ മിശിഹാ മെസ്സിയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ അറിയാതെ കേരളത്തിലേക്ക് മെസ്സി വരുമെന്ന് നുണക്കഥ മെനഞ്ഞു ഇരുന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ ചാനല്‍ മുതലാളി ആന്റോയ്ക്ക് വേണ്ടി പൊറാട്ട് നാടകം കളിക്കുന്ന സിപിഎം നേതാക്കളുടെ നിലപാട് അവരുടെ ഗതികേടില്‍ നിന്നുണ്ടായതാണെന്നും, കേരള ജനതയോടുള്ള വഞ്ചനയാണെന്നും ഡിസിസി പ്രസിഡണ്ട് പി .കെ ഫൈസല്‍.
കേരള ജനതയോട് സിപിഎം കാണിക്കുന്ന ഈ തട്ടിപ്പ് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി ഓഫീസില്‍ നടന്ന ജില്ലയിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത്തിയാറാം തീയ്യതി മുന്‍ ഡിസിസി പ്രസിഡണ്ടും, എം.എല്‍.എയുമായിരുന്ന കെ .പി കുഞ്ഞിക്കണ്ണന്റെ രണ്ടാം ചരമ വാര്‍ഷിക ദിനം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആചരിക്കുവാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി എം .സി പ്രഭാകരന്‍ സ്വാഗതം പറഞ്ഞു. നേതാക്കളായ സോമശേഖര ഷേണി, ഡോ: കെ .വി ശശിധരന്‍, കെ. ലക്ഷ്മണ പ്രഭു എന്നിവര്‍ സംസാരിച്ചു.
ചാനല്‍ മുതലാളി ആന്റോയ്ക്ക് വേണ്ടി പൊറാട്ട് നാടകം കളിക്കുന്ന സിപിഎം നിലപാട് കേരള ജനതയോടുള്ള വഞ്ചന – പി. കെ ഫൈസല്‍.




