ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്‌നങ്ങള്‍ക്ക് ഇന്ന് പരിഹാരമായി, കഴുത്ത് പോയാലും ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രി

ഇടുക്കി: ഇടുക്കിയിലെ 60 ശതമാനം ഭൂപ്രശ്‌നങ്ങള്‍ക്ക് ഇന്ന് പരിഹാരമായെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 60% പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉറപ്പിച്ചു. ബാക്കിയുള്ളവ സുപ്രീം കോടതിയില്‍ നിയമപരമായി നേരിടും. സമയബന്ധിതമായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ഉപാധിരഹിതമായി ഭൂമി ക്രമവത്കരണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇതിനായി ഒക്ടോബറില്‍ നിയമഭേദഗതി നടത്തും. ആനത്താരകളിലെ അനധികൃത ഫെന്‍സിംഗ് ഉള്‍പ്പെടെയുള്ള തടസങ്ങള്‍ പൊളിക്കും. ചിന്നക്കനാലില്‍ ഉള്‍പ്പെടെ ഈ പ്രശ്‌നങ്ങള്‍ ഉണ്ട്. ESA യില്‍ ആശയക്കുഴപ്പം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ റിപ്പോര്‍ട്ട് നല്‍കി. ജനവാസമേഖല ESA യില്‍ ഉണ്ടാവില്ല അത് ഉറപ്പ് നല്‍കുന്നു. കഴുത്ത് പോയാലും ജനങ്ങള്‍ക്ക് കൊടുത്ത വാക്ക് പാലിക്കും. ചാനലുകള്‍ സര്‍വേ നടത്തി LDF വീണ്ടും അധികാരത്തില്‍ വരുമെന്ന്. എന്നിട്ട് എന്തായി.

യുഡിഎഫ് നൂറില്‍ അധികം സീറ്റില്‍ ജയിക്കുമെന്ന് ഞാന്‍ പറഞ്ഞു. അതില്‍ കൂടുതല്‍ ലഭിച്ചു. ഒരു ഡെസണ്‍ മന്ത്രിമാര്‍ തോല്‍ക്കും എന്ന് പറഞ്ഞു. ജനദ്രോഹ സര്‍ക്കാരിന്റെ അന്ന് അന്ത്യം കുറിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top