അവസാന നിമിഷത്തില്‍ ബ്രസീലിന്റെ തിരിച്ചുവരവ്; ഓസ്ട്രേലിയയോട് പൊരുതി സമനില പിടിച്ചു

ആദ്യപകുതിയിലെ നിരവധി അവസരങ്ങള്‍, രണ്ടാംപകുതിയിലെ ഗോളുറപ്പിച്ച നീക്കങ്ങള്‍ എല്ലാം ഓസ്ട്രേലിയന്‍ പ്രതിരോധ മതിലില്‍ തട്ടി നിഷ്പ്രഭമായപ്പോള്‍ അവസാന നിമിഷ വരെ ഓസ്ട്രേലിയയോട് സമനിലഗോളിനായി പൊരുതേണ്ടി വന്നു ലോകചാമ്പ്യന്‍മാര്‍ക്ക്. ക്യൂന്‍സ് ലാന്‍ഡ് കണ്‍ട്രിബാങ്ക് സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര സൗഹൃദ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ബ്രസീലാണ് ആദ്യം സ്‌കോര്‍ ചെയ്തത്. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് എസ്റ്റാവോ നേടിയ ആ ഗോള്‍ വാര്‍ പരിശോധനക്ക് ഒടുവില്‍ അനുവദിക്കപ്പെട്ടില്ല.

രണ്ടാംപകുതിയില്‍ ബ്രസീല്‍ ലീഡ് എടുക്കാന്‍ സര്‍വ്വ ശ്രമവും നടത്തുന്നതിനിടെ ഓസ്ട്രേലിയയുടെ മുന്നേറ്റം. എന്നാല്‍ പ്രതിരോധം കടുത്തപ്പോള്‍ റഫറി ഫ്രീകിക്ക് വിധിച്ചു. ഓസ്ട്രേലിയയുടെ ഗോള്‍ 68-ാം മിനിറ്റില്‍ എത്തി. ബ്രസീല്‍ ബോക്സിന് പുറത്തുനിന്ന് ലഭിച്ച ഫ്രീകിക്ക് അവരുടെ അറ്റാക്കര്‍ നെസ്റ്റോറി ഇരണ്‍കുണ്ട വലതുമൂലയിലേക്ക് അടിച്ചു കയറ്റിയപ്പോള്‍ ബ്രസീല്‍ കീപ്പര്‍ ഹ്യൂഗോ സൗസക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

Scroll to Top