മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ ഹര്‍ജി; സുപ്രീം കോടതി അടുത്തയാഴ്ച പരി?ഗണിച്ചേക്കും, നിയമവിഷയങ്ങള്‍ വിലയിരുത്തി സര്‍ക്കാര്‍

എഫ്‌ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമെന്ന നിലപാട് കോടതിയെ അറിയിക്കും. ഒരുത്തരവിലും ഭിന്നതയില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് എതിരായ ഹര്‍ജിയില്‍ നിയമ വിഷയങ്ങള്‍ വിലയിരുത്തി കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതി അടുത്ത ആഴ്ച ഹര്‍ജി പരിഗണിച്ചേക്കും. ഗ്യാനേഷ് കുമാറും മുതിര്‍ന്ന അഭിഭാഷകരെ കണ്ടു. എഫ്‌ഐആറിലെ എല്ലാ ഉത്തരവുകളും ഏകകണ്ഠമെന്ന നിലപാട് കോടതിയെ അറിയിക്കും. ഒരുത്തരവിലും ഭിന്നതയില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിക്കണമെന്ന് മൂന്ന് എന്‍ഡിഎ സഖ്യകക്ഷികളുടെ നിലപാടിനോട് യോജിക്കാതെ ജെഡിയു. എസ്‌ഐആറില്‍ പ്രശ്‌നം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് നിയമപരമായി തടയാന്‍ ആയില്ല എന്ന് ജെഡിയു ചോദിക്കുന്നു. ഇന്ത്യ സഖ്യത്തില്‍ ഇല്ലാത്ത പാര്‍ട്ടികളെ കൂടി ചേര്‍ത്ത് യോഗം വിളിക്കാനാണ് സിപിഎം നീക്കം. മമതാ ബാനര്‍ജിയുമായി എംഎ ബേബി സംസാരിച്ചു. എഎപി, ബിആര്‍എസ്, സിജെപി തുടങ്ങിയവയ്ക്കും ബേബി കത്തയച്ചു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇന്ത്യ സഖ്യ യോഗം ചേരണമെന്ന് രാഹുല്‍ ഗാന്ധിയോട് മമത.

Scroll to Top