ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ശക്തം; ഇടതുപാര്‍ട്ടികളുടെ പ്രതിഷേധം ഇന്ന്, സിജെപി നല്‍കിയ സമയപരിധി ഇന്ന് തീരും

കോണ്‍ഗ്രസിന് പിന്നാലെ ഇടത് പാര്‍ട്ടികളും ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങും. ഗ്യാനേഷ് കുമാറിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്താനിടയുണ്ട്.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജി വയ്ക്കുമോയെന്നതില്‍ ആകാംക്ഷ. സിജെപി നല്‍കിയ 48 മണിക്കൂര്‍ അന്ത്യ ശാസനം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസിന് പിന്നാലെ ഇടത് പാര്‍ട്ടികളും ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങും. ഗ്യാനേഷ് കുമാറിനെതിരെ കൂടുതല്‍ ഹര്‍ജികള്‍ സുപ്രീം കോടതിയിലെത്താനിടയുണ്ട്.

വിവാദങ്ങള്‍ക്കിടെ ദില്ലിയില്‍ ജെന്‍സികള്‍ക്കായി പ്രത്യേക എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സര്‍വകലാശാലകളിലും കോളേജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാംപ് സംഘടിപ്പിക്കും. ഈ മാസം 29, 30 തീയതികളില്‍ രേഖകളുമായെത്തിയാല്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകും. പ്രമുഖരടക്കം 47.56 ലക്ഷം പേരെ കരട് വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് വിവാദമായതിന് പിന്നാലെയാണ് നടപടി.

Scroll to Top