ശബരിമല കുത്തക ലേലത്തിന്റെ വിവരം ചോര്‍ന്നു; 110 കടകള്‍ക്കായി റീ-ടെന്‍ഡര്‍ നടത്താന്‍ തീരുമാനം

പത്തനംതിട്ട: ശബരിമല കുത്തക ലേലത്തിന്റെ വിവരം ചോര്‍ന്നു. ഇതേത്തുടര്‍ന്ന് 110 കടകള്‍ക്കായി റീ-ടെന്‍ഡര്‍ നടത്താന്‍ തീരുമാനമായി. സെപ്റ്റംബര്‍ 28ന് നടത്താനിരുന്ന ലേലവും റദ്ദാക്കി. കുത്തക ലേലത്തിന്റെ വിവരം ചോര്‍ന്നതില്‍ ദേവസ്വം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഓരോ കടയിലേക്കും ടെന്‍ഡറില്‍ പങ്കെടുത്ത ആളുകളുടെ പേര് വിവരമാണ് പുറത്തായത്. വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ വഴി ചോര്‍ന്നതായാണ് സംശയം. ടെന്‍ഡറില്‍ സുതാര്യത കൊണ്ടുവരാന്‍ ഇ- ലേലം നടപ്പാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് തിരിച്ചടി.

Scroll to Top