ഗ്യാനേഷ് കുമാറിനെതിരെ സമരം ഇന്ന് ചേരുന്ന യോഗത്തില്‍ ഇന്ത്യാ മുന്നണി കക്ഷികള്‍ മാത്രം, എഎപിയും ഡിഎംകെയും പങ്കെടുക്കില്ല

ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ തുടര്‍നീക്കങ്ങള്‍ നടത്താതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ദില്ലി പൊലീസ്.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരായ സമരം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേരുന്ന യോഗത്തില്‍ ഇന്ത്യ ബ്ലോക്ക് കക്ഷികള്‍ മാത്രം പങ്കെടുക്കും. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ഈ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. തമിഴ്‌നാട്ടിലെ പ്രധാന കക്ഷിയായ ഡിഎംകെയും യോഗത്തിനത്തില്ല. സഖ്യത്തിന് പുറത്തുള്ള പാര്‍ട്ടികളെ സഹകരിപ്പിക്കുന്നത് യോഗം ചര്‍ച്ച ചെയ്യും.

തെരഞ്ഞെടുപ്പ് കമ്മീഷന് പൗരത്വം നിര്‍ണയിക്കാനുള്ള അവകാശമില്ലെന്ന് എസ്ഐആര്‍ കേസ് കേട്ട മുന്‍ സുപ്രീം കോടതി ജഡ്ജി സുധാന്‍ഷു ധൂലിയ വ്യക്തമാക്കി. കേസ് പരിഗണിച്ചപ്പോള്‍ എസ്ഐആറിന് ആരും സ്റ്റേ ചോദിച്ചിരുന്നില്ലെന്നും അ?ദ്ദേഹം പറഞ്ഞു. ഗോവയിലെ വോട്ടര്‍മാരെ ചേര്‍ക്കാത്തതില്‍ കോടതി അലക്ഷ്യം ഉണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും സുധാന്‍ഷു ധൂലിയ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗ്യാനേഷ് കുമാറിനെതിരായ പരാതിയില്‍ തുടര്‍നീക്കങ്ങള്‍ നടത്താതെ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് ദില്ലി പൊലീസ്.

Scroll to Top