മുട്ടില്‍ മരംമുറിക്കേസ് അട്ടിമറി: അന്വേഷണം ഉന്നത ഉദ്യോ?ഗസ്ഥരിലേക്കും? ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം അന്വേഷിക്കുമെന്ന് മന്ത്രി

മുട്ടില്‍ മരംമുറിക്കേസിലെ ഗൂഢാലോചനയും ഉദ്യോഗസ്ഥരുടെ വീഴ്ചകളും അന്വേഷിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ വ്യക്തമാക്കി. മുന്‍ റവന്യൂ സെക്രട്ടറിയുടെ ഉത്തരവിറങ്ങിയ സാഹചര്യവും കുറ്റപത്രത്തിലെ പിഴവുകളും പരിശോധിക്കും. കെഎഎസ്ഇ ഡയറക്ടര്‍ സ്ഥാനത്ത് നിന്നുള്ള ടോം ജോസഫിന്റെ പിന്മാറ്റവും മന്ത്രി സ്ഥിരീകരിച്ചു.

കണ്ണൂര്‍: മുട്ടില്‍ മരംമുറിക്കേസില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. മുട്ടില്‍ മരംമുറി കേസില്‍ തിരുത്തലുകളോടെ കുറ്റപത്രം കോടതിയില്‍ തിരികെ നല്‍കി. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുന്‍ പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയ കാര്യങ്ങളും പരിശോധിക്കും. കേസില്‍ ദുരൂഹമായ ഒട്ടേറെ സാഹചര്യങ്ങളുണ്ട്. അന്നത്തെ റവന്യൂ സെക്രട്ടറിയായിരുന്ന ഡോ. ജയതിലകിന്റെ ഉത്തരവ് ഇറങ്ങിയ സാഹചര്യം ഉള്‍പ്പെടെ അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അ?ദ്ദേഹം പറഞ്ഞു.

കേസിലെ പ്രതികള്‍ ഒരു ചാനല്‍ ഓഫീസില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്നും അതിന് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ദൃക്‌സാക്ഷിയാണെന്നും കാണിച്ച് തനിക്ക് ഇ-മെയില്‍ പരാതി ലഭിച്ചു. ഇതിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം വേണം. മുട്ടില്‍ മരംമുറിയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ പ്രതികള്‍ക്ക് ഊരിപ്പോകാന്‍ സാഹചര്യമൊരുക്കിയോ എന്ന് സംശയിക്കുന്നു. കുറ്റപത്രത്തില്‍ വീഴ്ച സംഭവിച്ചത് ബോധപൂര്‍വമാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഭീഷണിക്ക് വഴങ്ങി രാഷ്ട്രീയപ്രവര്‍ത്തനം നടത്താനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎഎസ്ഇ ഡയറക്ടറാക്കാന്‍ നിശ്ചയിച്ച ടോം ജോസഫിനെതിരെ വന്ന വാര്‍ത്തകളെക്കുറിച്ച് എഡിജിപിയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സ്വമേധയാ സ്ഥാനമൊഴിയാന്‍ സന്നദ്ധത അറിയിച്ചത്. താന്‍ മുന്‍പ് മന്ത്രിയായിരുന്നപ്പോഴും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ടോം ജോസഫിനെതിരെ കേസുള്ള കാര്യം അറിയില്ലായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മാനസികമായി വൈകല്യമുള്ള മാധ്യമങ്ങളില്‍ നിന്ന് വരുന്ന വാസ്തവവിരുദ്ധമായ വാര്‍ത്തകളാണിത്. ബ്ലാക്ക് മെയിലിംഗ് ജേര്‍ണലിസവും ഭീഷണികളും കണ്ട് ഭയപ്പെടില്ലെന്നും മന്ത്രി വ്യക്തമാക്കി. ആറളത്ത് ജനവാസ മേഖലയിലിറങ്ങിയ കെഎം1 എന്ന കാട്ടാനയെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Scroll to Top