കൊച്ചി: കുളിക്കുന്നതിനിടെ വയറിന്റെ വലതുഭാഗത്ത് ചെറിയൊരു തടിപ്പ് കണ്ടപ്പോള്‍ 24-കാരനായ യുവാവ് കരുതിയത് ഏതെങ്കിലും ചെറിയ പ്രാണി കടിച്ചതാകാം എന്നാണ്. എന്നാല്‍ നിസ്സാരമെന്നു കരുതിയ തടിപ്പിന് പിന്നില്‍ ഒരു ചക്കയോളം വലിപ്പമുള്ള, നാല് കിലോഗ്രാം ഭാരമുള്ള കൂറ്റന്‍ കരള്‍ ട്യൂമറാണെന്ന് യുവാവ് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
വി.പി.എസ് ലേക്ഷോര്‍ ആശുപത്രിയിലെ കോംപ്രഹന്‍സിവ് ലിവര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഹെപ്പറ്റോപാങ്ക്രിയാറ്റോബിലിയറി ആന്‍ഡ് ലിവര്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഫദ്ല്‍ എച്ച്. വീരാന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഏറെ വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തത്. ഡോ. ജോണ്‍ മണിപ്പാടം, ഡോ. ഷഫീഖ്, ഡോ. അരവിന്ദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
യുവാവ് ആദ്യം വെല്ലൂരിലെ ഒരു ആശുപത്രിയിലാണ് ചികിത്സ തേടിയത്. അവിടെവെച്ച് കരളിലെ ട്യൂമറിന്റെ ബയോപ്‌സി ചെയ്തു. തുടര്‍ന്ന് സങ്കീര്‍ണ കരള്‍ രോഗങ്ങള്‍ക്ക് ലഭ്യമായ മികച്ച ചികിത്സാ സൗകര്യങ്ങളെക്കുറിച്ചും ഡോക്ടര്‍മാരെക്കുറിച്ചും അന്വേഷിച്ചറിഞ്ഞ കുടുംബം കൊച്ചിയിലെ വി.പി.എസ് ലക്ഷ്‌ഷോര്‍ ആശുപത്രിയിലേക്ക് മാറാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇവിടുത്തെ കോംപ്രഹന്‍സിവ് ലിവര്‍ കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യുവാവിനെ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കി.
ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം വൈദികനാകാന്‍ ആഗ്രഹിക്കുന്ന യുവാവിന് മറ്റ് ഗുരുതരമായ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഒരു മാസം മുന്‍പ് മാത്രമാണ് വയറില്‍ തടിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി യുവാവില്‍ ഈ അര്‍ബുദ ട്യൂമര്‍ നിശബ്ദമായി വളരുകയായിരുന്നു എന്ന് പരിശോധനയില്‍ വ്യക്തമായി.
വയറിലെ അസ്വഭാവിക തടിപ്പ് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് കരളില്‍ നാല് കിലോഗ്രാം ഭാരമുള്ള ട്യൂമര്‍;
സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്ത് വി.പി.എസ് ലേക്ഷോറിലെ വിദഗ്ധ സംഘം