കെ. വി. ഉസ്താദിന്റെജീവിതം :അറിവടയാളങ്ങള്‍ പുസ്തക പ്രകാശനം നിര്‍വഹിച്ചു



ചെമ്മനാട്:
പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനും പ്രഭാഷകനും അധ്യാപകനുമായ ഉസ്താദ്
കെ. വി. അബൂബക്കര്‍ ഉമരിയുടെ ജീവിതം പറയുന്ന ‘അറിവടയാളങ്ങള്‍’ എന്ന ആത്മകഥ പരവനടുക്കം ആലിയ അറബിക്ക് കോളേജ് കാമ്പസില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ കൂടിയാലോചന സമിതി അംഗം ഡോ: അബ്ദുസ്സലാം അഹ്‌മദ് വാണിയമ്പലം കാസര്‍കോട്
എം എല്‍ എ
കല്ലട്ര മാഹിന്‍ ഹാജി ക്ക് കൈമാറി പ്രകാശനം ചെയ്തു.
കെ വി അബൂബക്കര്‍ ഉമരിക്ക് ചെമ്മനാട് ജമാഅത്ത് കമ്മറ്റിയുടെ ഉപഹാരം മുന്‍ മന്ത്രിയും ചെമ്മനാട് ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട്
സി ടി അഹമ്മദലി സമ്മാനിച്ചു. ഗ്രന്ഥകാരന്‍ സദ്റുദ്ദീന്‍ വാഴക്കാടിനുള്ള
അല്‍ ആലിയ അലുംമിനിയുടെ ഉപഹാരം ഐ ഇ സി ഐ ചെയര്‍മാന്‍
എം.കെ മുഹമ്മദലിയും
കെ വി കുടുംബത്തിന്റെ ഉപഹാരം കെ വി മുജീബുല്ലാഹ് കൈമാറി. പണ്ഡിതനും പ്രഭാഷകനും ആലിയ അറബി കോളേജ് പൂര്‍വ്വ വിദ്യാര്‍ഥിയുമായ ടി . ഇ . മുഹമ്മദ് റാഫി പുസ്തക പരിചയം നടത്തി. ആലിയ മാനേജിംഗ് കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് സി എച്ച് അബ്ദു റഹീം അധ്യക്ഷത വഹിച്ചു . പ്രകാശന സമ്മേളനം മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് ഡോ ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ മന്ത്രി ഈ ചന്ദ്രശേഖരന്‍ പെരുമ്പള, രാധാകൃഷ്ണന്‍ പെരുമ്പള, എഞ്ചി. സി.എച്ച് മുഹമ്മദ്, വി പി ബഷീര്‍ കൊടുവള്ളി, കെ എം അബുല്‍ ഗൈസ് നദ്വി, അത്വീഖുറഹ്‌മാന്‍ ഫൈസി, അബ്ദുസ്സലാം അല്‍ബാഖവി, ആഇശ അബൂബക്കര്‍, പി.എസ്. അബ്ദുല്ല കുഞ്ഞി, യു. അബ്ദുസ്സലാം, ടി.കെ മുഹമ്മദ് അലി, ബദ്‌റുല്‍ മുനീര്‍, എം എച്ച് സീതി, ഷഫീഖ് നസ്‌റുല്ലാഹ്, സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ഇഖ്ബാല്‍, അബ്ദുറഹ്‌മാന്‍ വളാഞ്ചേരി, റഫീഖുര്‍റഹ്‌മാന്‍ മൂഴിക്കല്‍, ബി എച്ച് അബ്ദുല്‍ ഖാദര്‍,പി കെ അബ്ദുല്ല എന്നിവര്‍ സംസാരിച്ചു.
കേവലം വ്യക്തിനിഷ്ഠ ആത്മകഥ എന്നതിനപ്പുറം, പൊതുവില്‍ കാസര്‍കോടിന്റെയും സവിശേഷമായി ചെമ്മനാട് ഗ്രാമത്തിന്റെയും സാമൂഹിക-സാംസ്‌കാരിക നവോത്ഥാന ചരിത്രം അനാവരണം ചെയ്യുന്നു എന്നതാണ് ഈ പദ്യം ഗ്രന്ഥത്തിന്റെ പ്രത്യേകത.

Scroll to Top