23
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ ഇടിവിന് ശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. പവന്‍ 320രൂപയാണ് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,440 രൂപയാണ്.
മെയ് ആറിന് ശേഷം ആദ്യമായി ചൊവ്വാഴ്ച സ്വര്‍ണവില 72,000 ത്തിന് താഴെയെത്തിരുന്നു. 2,280 രൂപയാണ് രണ്ട് ദിവസംകൊണ്ട് സ്വര്‍ണത്തിന് കുറഞ്ഞത്. എന്നാല്‍ സ്വര്‍ണാഭരണ പ്രേമികളുടെ പ്രതീക്ഷകള്‍ തകര്‍ത്തുകൊണ്ട് ഇന്ന് സ്വര്‍ണവില വീണ്ടും തലപൊക്കിയിട്ടുണ്ട്.