Advertisement

പ്രതിഷേധച്ചൂടില്‍ ദില്ലി: ഗ്യാനേഷ് കുമാറിന് വന്‍ സുരക്ഷയൊരുക്കി കേന്ദ്രം

By kcnchannel / October 8, 2026

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നഗരത്തില്‍ 26,000 കേന്ദ്രസേനാംഗങ്ങളെ വിന്യസിക്കുകയും ഗ്യാനേഷ് കുമാറിന്റെ ഇസഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിക്കുകയും ചെയ്തു.
ദില്ലി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ?ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ചൂടില്‍ ദില്ലി ന?ഗരം. ഇന്നും പ്രതിഷേധം കടുക്കും എന്നറിഞ്ഞതോടെ 11,000 അധിക കേന്ദ്രസേനാംഗങ്ങള്‍ ദില്ലിക്ക് പുറപ്പെട്ടു. ഈ മാസം 12 വരെ 110 CAPF കമ്പനികള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഇതോടെ ആകെ 26000 കേന്ദ്രസേനാ അംഗങ്ങളാണ് ന?ഗരത്തില്‍ സുരക്ഷയ്‌ക്കെത്തുക. പ്രതിഷേധത്തില്‍ വനിത പങ്കാളിത്തം കണക്കിലെടുത്ത് അഞ്ച് വനിതാ സിഎപിഎഫ് (CAPF) കമ്പനികളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സിജെപി ജന്തര്‍ മന്തര്‍ സമരം പ്രഖ്യാപിച്ചതോടെ നടപടികള്‍ കടുപ്പിക്കുകയാണ് പൊലീസ്. സ്റ്റേഡിയങ്ങള്‍ താല്‍ക്കാലിക കസ്റ്റഡി കേന്ദ്രങ്ങള്‍ ആക്കി വരികയാണ്. യുപി, ഹരിയാന അതിര്‍ത്തികളില്‍ പരിശോധനയും ബാരിക്കേഡിംഗും ശക്തമാക്കും. പ്രതിഷേധത്തിലേക്ക് ആളുകളെ എത്തിക്കുന്ന ബസുകളുടെ ബുക്കിംഗും റൂട്ടുകളും പൊലീസ് നിരീക്ഷിക്കും. മെട്രോ സര്‍വീസുകള്‍ക്കും നിയന്ത്രണം കൊണ്ടുവരും. അതേസമയം, പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗ്യാനേഷ് കുമാറിന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിലയിരുത്തി. നിലവിലെ Z+ സുരക്ഷ കൂടുതല്‍ ശക്തമാക്കി. വസതിയിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലും അധിക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വസതിക്ക് സമീപം അധിക അര്‍ധസൈനിക സേനയേയും വിന്യസിച്ചു. ദില്ലിയിലെയും ആഗ്രയിലെ വസതികളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. പ്രതിഷേധം കടുക്കുന്നതിന് പിന്നാലെയാണ് നടപടി.