കെ. സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ്; കെ. മനോജ് കുമാര്‍ ജനറല്‍ സെക്രട്ടറി; കെ.പി. അബൂയാസര്‍ ട്രഷറര്‍
തൃശൂര്‍: കേരള പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍സ് യൂണിയന്‍ (KPMTU) പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ. സുരേന്ദ്രന്‍ (കണ്ണൂര്‍) സംസ്ഥാന പ്രസിഡന്റായും കെ. മനോജ് കുമാര്‍ (കോഴിക്കോട്) ജനറല്‍ സെക്രട്ടറിയായും കെ.പി. അബൂയാസര്‍ (കാസറഗോഡ്) ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
പി.എ. നസീര്‍ (തൃശൂര്‍) വര്‍ക്കിംഗ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാര്‍
- സജി ആന്റണി – കണ്ണൂര്‍
- സുകുമാരി ഘോഷ് – കോഴിക്കോട്
- ടി. സക്കീര്‍ അലി – മലപ്പുറം
സെക്രട്ടറിമാര്‍
- ലിസ്സി ജോസ് – പത്തനംതിട്ട
- വി.ആര്‍. രാംചന്ദ് – തിരുവനന്തപുരം
- പ്രമോദ് വളയം
പാരാമെഡിക്കല്‍ ടെക്‌നീഷ്യന്‍മാരുടെ തൊഴില്‍പരമായ ഉന്നമനം, അവകാശ സംരക്ഷണം, സാമൂഹിക സുരക്ഷ, ക്ഷേമം, തുടര്‍ വിദ്യാഭ്യാസം എന്നിവയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമെന്ന് പുതിയ സംസ്ഥാന നേതൃത്വം അറിയിച്ചു.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പാരാമെഡിക്കല്‍ മേഖലയിലെ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും, ടെക്‌നീഷ്യന്‍മാരുടെ പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമായി സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തു.
പുതിയ സംസ്ഥാന നേതൃത്വം:
പ്രസിഡന്റ്: കെ. സുരേന്ദ്രന്‍, കണ്ണൂര്‍
ജനറല്‍ സെക്രട്ടറി: കെ. മനോജ് കുമാര്‍, കോഴിക്കോട്
ട്രഷറര്‍: കെ.പി. അബൂയാസര്‍, കാസറഗോഡ്
വര്‍ക്കിംഗ് പ്രസിഡന്റ്: പി.എ. നസീര്‍, തൃശൂര്‍
വൈസ് പ്രസിഡന്റുമാര്‍:
സജി ആന്റണി, കണ്ണൂര്‍ | സുകുമാരി ഘോഷ്, കോഴിക്കോട് | ടി. സക്കീര്‍ അലി, മലപ്പുറം
സെക്രട്ടറിമാര്‍:
ലിസ്സി ജോസ്, പത്തനംതിട്ട | വി.ആര്‍. രാംചന്ദ്, തിരുവനന്തപുരം | പ്രമോദ് വളയം




