തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് വിശ്വാസമില്ല, ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനില്‍ തങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും വിശ്വാസമില്ലെന്നും ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കണമെന്നും രമേശ് ചെന്നിത്തല. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെക്കേണ്ടതുണ്ടെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ ഇനി തിരഞ്ഞെടുപ്പ് നടത്തുക എന്നുപറഞ്ഞാല്‍ അതൊരു തട്ടിപ്പായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കുന്ന കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസിനെ കൂടി ആ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എങ്കില്‍ മാത്രമേ രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യം ശക്തമാവുകയും നിലനില്‍ക്കുകയും ചെയ്യുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Scroll to Top