സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷ സീസണ്‍ അവസാനിക്കുന്നു; 28 ശതമാനം കുറവ്, പുതിയ മഴ മുന്നറിയിപ്പ്

കേരളത്തില്‍ ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 28 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. സൂപ്പര്‍ എല്‍നിനോ പ്രതിഭാസമാണ് മഴ കുറയാന്‍ പ്രധാന കാരണമായത്. നാളെ മുതല്‍ കിട്ടുന്ന മഴ തുലാവര്‍ഷ കണക്കിലാണ് ഉള്‍പ്പെടുത്തുക..

തിരുവനന്തപുരം: 28 ശതമാനം കുറവോടെ സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷ സീസണ്‍ അവസാനിക്കുന്നു. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 28 ശതമാനം മഴ കുറഞ്ഞു. എട്ട് ജില്ലകളില്‍ മഴക്കുറവുണ്ട്. വയനാട് സാധാരണ കിട്ടേണ്ടതിന്റെ പകുതി പോലും മഴ കിട്ടിയില്ല. സീസണ്‍ സമയം കഴിഞ്ഞെങ്കിലും കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങിയിട്ടില്ല. എന്നാല്‍ നാളെ മുതല്‍ കിട്ടുന്ന മഴ തുലാവര്‍ഷ കണക്കിലാണ് ഉള്‍പ്പെടുത്തുക. സൂപ്പര്‍ എല്‍നിനോയാണ് ഇത്തവണ കാലവര്‍ഷക്കാലത്ത് വില്ലനായത്.

അടുത്ത 5 ദിവസത്തെ മഴ പ്രവചനം
യെല്ലോ അലര്‍ട്ട്

01/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം

Prost GUARDD
മൂത്രപ്പുര വേദനയ്ക്ക് 5 മിനിറ്റില്‍ ആശ്വാസം; 3 ആഴ്ചയില്‍ നവജീവന്‍
ബാത്ത്‌റൂം ഓട്ടവും ഉള്ളറ ഉണരലും അവസാനിപ്പിക്കുന്ന പ്രകൃതിദിന ക്യാപ്‌സൂള്‍
കൂടുതല്‍ അറിയുക
02/10/2026: ഇടുക്കി

04/10/2026: പത്തനംതിട്ട, ഇടുക്കി

എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Scroll to Top