ഡല്‍ഹി: ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ സഖ്യം. ഒക്ടോബര്‍ 8 വരെ രാജ്യവ്യാപക പ്രതിഷേധം നടത്തും. ജനാധിപത്യത്തിനായി ഒറ്റക്കെട്ടെന്ന് നേതാക്കള്‍ അറിയിച്ചു. 3 മണിക്കൂര്‍ ചര്‍ച്ച നീണ്ടു. നിരവധി നിര്‍ദ്ദേശങ്ങള്‍ നേതാക്കള്‍ നല്‍കി. എല്ലാവരും ചിന്തകള്‍ പങ്ക് വച്ചു. ഓണ്‍ലൈനായി ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും പങ്കെടുത്തു. ഭരണഘടനക്കും ജനാധിപത്യത്തിനും യുവാക്കള്‍ക്കുമായി ചെയ്യാനാകുന്നതെല്ലാം ചെയ്യും.
ഒക്ടോബര്‍ 6ന് പ്രതിപക്ഷ എംപി മാര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടാം വരാം പ്രതിപക്ഷ എംപിമാര്‍. രാഷ്ട്രപതിയെ കാണാന്‍ സമയം തേടും. ജനങ്ങളുടെ അവകാശം ബിജെപി തട്ടിയെടുക്കുന്നു. പ്രതിപക്ഷം ഒറ്റക്കെട്ട്. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി വിജയിച്ചത് വോട്ട് കൊള്ളയിലൂടെയെന്ന് മമ്ത ബാനര്‍ജി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാജ്യത്ത് 5 മഹാ റാലികള്‍ സംഘടിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉടന്‍ രാജിവെക്കണം. പോരാടും വിജയിക്കും ജനാധിപത്യത്തെ സംരക്ഷിക്കും. രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പിന്തുണ തേടി.
യുവാക്കളും സ്ത്രീകളും എല്ലാ വിഭാഗക്കാരും ഞങ്ങളെ പിന്തുണയ്ക്കണമെന്നും മമ്ത ബാനര്‍ജി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയും അമിത്ഷായും ഗ്യാനേഷ് കുമാറും ജനാധിപത്യത്തെ ആക്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യത്തെ തകര്‍ത്തവരെ ശിക്ഷിക്കും. അത് ഇന്ത്യ സഖ്യ നേതാക്കള്‍ ഉറപ്പുവരുത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.




