തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ സംഘര്‍ഷം; ശക്തമായ കല്ലേറ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തീപന്തം തിരികെ എറിഞ്ഞതോടെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു.

ഹോസ്റ്റലില്‍ നിന്നാണ് ആദ്യം ആക്രമണം ഉണ്ടായതെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കറന്റ് കട്ടായപ്പോള്‍ കളിയാക്കിയതോടെ മാര്‍ച്ചിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആദ്യം ആക്രമിച്ചതെന്നാണ് ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ വാദം. ചേരിതിരിഞ്ഞ് കല്ലേറുണ്ടായി. ഹോസ്റ്റലിനകത്ത് നിന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെയും പുറത്ത് യൂത്ത് കോണ്‍?ഗ്രസിനെതിരെയും കല്ലേറുണ്ടായി. ഹോസ്റ്റലിനകത്തേക്ക് പ്രവേശിച്ച പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തി വീശി. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

ഹോസ്റ്റലിലേക്ക് പ്രവര്‍ത്തകര്‍ വലിച്ചെറിഞ്ഞ പന്തങ്ങള്‍ ഹോസ്റ്റലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലായും ജനലുകളിലും വീണിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കൂടുതല്‍ സംഘര്‍ഷ സാധ്യത ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് യൂത്ത് കോണ്‍?ഗ്രസ് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയാറായിട്ടില്ല

Scroll to Top