Advertisement

ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തിലെ പൊലീസ് നടപടി; ഡല്‍ഹിയില്‍ നാളെ പൗരമുന്നേറ്റ മാര്‍ച്ച്

By kcnchannel / October 3, 2026

ഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് എതിരായ പ്രതിഷേധത്തിലെ പോലീസ് നടപടിക്കെതിരെ ഡല്‍ഹിയില്‍ നാളെ പൗരമുന്നേറ്റ മാര്‍ച്ച്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ഇന്ത്യ ഗേറ്റില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. ഡല്‍ഹി പോലീസ് വനിതാ പ്രവര്‍ത്തകരെയു വനിത മാധ്യമപ്രവര്‍ത്തകരെയും അതിക്രമിച്ചു എന്ന് ആരോപിച്ചാണ് മാര്‍ച്ച്. ഗ്യാനേഷ് കുമാറിന്റെ രാജിയും മാര്‍ച്ചിന്റെ ആവശ്യം. ഐസയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുക.

പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് നേഹ ബോറ രം?ഗത്തെത്തി. ?കഴുത്തിലും കൈകളിലും പരിക്കേറ്റ പാടുകള്‍ വീഡിയോയിലൂടെ നേഹ ബോറ പുറത്തുവിട്ടു. വനിതാ മാധ്യമപ്രവര്‍ത്തകരെയും പ്രതിഷേധക്കാരെയും ശാരീരികമായി ഉപദ്രവിച്ചു. ?ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാനാണ് പൊലീസ് അടിച്ചമര്‍ത്തലുകളെന്ന് നേഹ ബോറ വിമര്‍ശിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ തുടര്‍ച്ചയായ രണ്ടാം ദിവസും രാജ്യ തലസ്ഥാനം പ്രതിഷേധത്തില്‍ മുങ്ങിയിരുന്നു.

പ്രശാന്ത് ഭൂഷന്‍, യോഗദ്ര യാദവ്, നേഗ ബോറ തുടങ്ങിയവരെ പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. അതേസമയം ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ 10-ന് ജന്തര്‍ മന്തറില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് സിജെപി മുന്നറിയിപ്പ്. സമരത്തിന് ഡിവൈഎഫ്‌ഐയും, എസ്എഫ്‌ഐയും പിന്തുണ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്ത്യ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്