Home Kerala കണ്ണീരോര്‍മയായി കല്യാണി; വിട നല്‍കി നാട്

കണ്ണീരോര്‍മയായി കല്യാണി; വിട നല്‍കി നാട്

by KCN CHANNEL
0 comment

കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലുവയസുകാരി കല്യാണിക്ക് വിട ചൊല്ലി ഉറ്റവര്‍. പിതാവിന്റെ മറ്റക്കുഴിയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കല്യാണിയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. വിങ്ങലടക്കാനാവാതെ നിരവധിപ്പേരാണ് കല്യാണിയെ അവസാനമായി ഒരുനോക്ക് കാണാന്‍ വീട്ടിലേക്ക് ഒഴുകിയെത്തിയത്.
അതേസമയം, കുട്ടിയുടെ കൊലപാതകത്തില്‍ അമ്മ സന്ധ്യ കുഞ്ഞിനെ കൊല്ലാനുള്ള കാരണം ഇനിയും വ്യക്തമായിട്ടില്ലെന്ന് എറണാകുളം റൂറല്‍ പൊലീസ് മേധാവി എം ഹേമലത ഐപിഎസ് പറഞ്ഞു. സന്ധ്യ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കുന്ന മൊഴികള്‍ ലഭിച്ചിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുമായി സന്ധ്യ പാലത്തിലേക്ക് വന്നതും കുട്ടിയില്ലാതെ തിരികെ പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

വീട്ടിലുള്ള പ്രശ്‌നങ്ങളെ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കുറ്റകൃത്യത്തില്‍ സന്ധ്യയെ ആരും സഹായിച്ചിട്ടില്ല. മെഡിക്കല്‍ പരിശോധന നടത്തി ആവശ്യമെങ്കില്‍ മാനസിക വിദഗ്ധരെ കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്തും. സന്ധ്യയുടെ ബന്ധുക്കളുടെയെല്ലാം മൊഴിയെടുക്കുമെന്നും നിലവില്‍ അവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും

You may also like

Leave a Comment