Home Kerala പയ്യന്നൂരില്‍ സ്വത്ത് തര്‍ക്കം: മകന്‍ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു

പയ്യന്നൂരില്‍ സ്വത്ത് തര്‍ക്കം: മകന്‍ പിതാവിന്റെ കാല്‍ തല്ലിയൊടിച്ചു

by KCN CHANNEL
0 comment

പയ്യന്നൂര്‍: കുടുംബസ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വയോധികനായ പിതാവിന്റെ കാല്‍ മരവടി കൊണ്ട് അടിച്ചു തകര്‍ത്ത യുവാവ് അറസ്റ്റിലായി. കെ.വി.അനൂപ് (30) ആണ് അറസ്റ്റിലായത്. പയ്യന്നൂര്‍ എസ്.ഐ പി.യദുകൃഷ്ണനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സംഭവം നടന്നത് മെയ് മാസം 18-ാം തീയതി ഞായറാഴ്ച വൈകുന്നേരം 5.30-ഓടെ കല്ലേറ്റുംകടവിലെ വീടിനോട് ചേര്‍ന്ന കടവരാന്തയില്‍ വെച്ചായിരുന്നു. സ്വത്ത് ഭാഗം വെക്കാന്‍ വിസമ്മതിച്ചതിലുള്ള വിരോധം മൂലം അനൂപ് പിതാവായ കെ.അമ്പുവിന്റെ (76) ഇടത് കാല്‍മുട്ട് മരവടി കൊണ്ട് അടിച്ചു തകര്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്പു പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

You may also like

Leave a Comment