Advertisement

സഹപ്രവര്‍ത്തകന്റെ ഭവന നിര്‍മാണത്തിന് കൈത്താങ്ങുമായി ആസ്‌ക് ആലംപാടി

By kcnchannel / October 21, 2026

ആലംപാടി: നാല്‍ത്തടുക്ക ഭാഗത്ത് താമസിക്കുന്ന നിര്‍ധന കുടുംബത്തിലെ സഹപ്രവര്‍ത്തകനായ യുവാവിന്റെ ‘വീട്’ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കൈത്താങ്ങുമായി ആസ്‌ക് ആലംപാടി.

ആസ്‌ക് ജി.സി.സി കാരുണ്യ വര്‍ഷ ഭവന പദ്ധതിയില്‍ നിന്നും ഭവന നിര്‍മാണത്തിന് വേണ്ട ഉപകരണങ്ങള്‍ വാങ്ങുന്നതിനായി ഇരുപത്തയ്യായിരം രൂപയുടെ (25,000) സഹായം നല്‍കി.

ക്ലബ്ബില്‍ വെച്ച് നടന്ന ചടങ്ങില്‍ ആസ്‌ക് ജി.സി.സി അംഗം റഹീം സി, ആസ്‌ക് കമ്മിറ്റി അംഗം മെഹറൂഫ് മേനത്തിന് തുക കൈമാറി.

ചടങ്ങില്‍ ജി.സി.സി അംഗങ്ങളായ മജീദ് എസ്.ടി, അമാനുല്ല എം.കെ തുടങ്ങിയവര്‍ സംബന്ധിച്ചു.