Advertisement

സഹജീവി സ്‌നേഹത്തിന്റെ കരുതലുമായി ഐ.എന്‍.എല്‍ ആലംപാടി

By kcnchannel / October 21, 2026

; സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തിന് അരലക്ഷം കൈമാറി

ആലംപാടി: മാനവികതയ്ക്ക് മങ്ങലേല്‍ക്കുന്ന ഈ കാലത്ത്, സഹജീവി സ്‌നേഹത്തിന്റെ ഉജ്ജ്വല മാതൃകയായി ആലംപാടി ഐ.എന്‍.എല്‍ ശാഖ.

നിര്‍ധന കുടുംബത്തിലെ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍, ആലംപാടി നാഷണല്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സമാഹരിച്ച അരലക്ഷം രൂപയുടെ സ്‌നേഹ സമ്മാനം കൈമാറി.

ആലംപാടി ശാഖാ കമ്മിറ്റി ഓഫീസ് പരിസരത്ത് ഹൃദ്യമായി സംഘടിപ്പിച്ച ചടങ്ങില്‍, നാഷണല്‍ യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ (റാബി) തുക ഐ.എന്‍.എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ മേനത്തിന് കൈമാറി.

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും മംഗളകരമായ മുഹൂര്‍ത്തത്തിന് തണലാകാന്‍ ഒത്തുചേര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് ഈ കര്‍മ്മം വലിയ ചാരിതാര്‍ത്ഥ്യമായി.

ചടങ്ങില്‍ ഐ.എം.സി.സി നേതാവ് കാദര്‍ ബാവ, അഹമ്മദ് മിഹ്‌റാജ്, ഗപ്പു ആലംപാടി, അസൈനാര്‍ എരിയപ്പാടി, ഉമ്മര്‍ കരോടി, റാഫി കേളങ്കയം, സിനാന്‍ ഖത്തര്‍, ശംസു ടസ്റ്റര്‍, സിദ്ദീഖ് ബിസ്മില്ല, ഇഖ്ബാല്‍ കേളങ്കയം, സലാം എസ്.ടി, മെഹറൂഫ് മേനത്ത്, അബ്ദുല്‍ റഹ്‌മാന്‍ കരോടി തുടങ്ങിയവര്‍ സംബന്ധിച്ചു.