Advertisement

മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്ബ് രണ്ടാം വാര്‍ഷികം:ജില്ലാതല മെഗാ സംഗമം പ്രൗഢമായി.

By kcnchannel / October 21, 2026

മൊഗ്രാല്‍.പ്രഭാത വ്യായാമ കൂട്ടായ്മയായ മൊഗ്രാല്‍ മെക് 7 ഹെല്‍ത്ത് ക്ലബ്ബിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാ തല മെഗാ സംഗമം പ്രൗഡവും ഗംഭീരവുമാ യി.മൊഗ്രാല്‍ ഗവ:വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചായിരുന്നു പരിപാടി. മൊഗ്രാല്‍,കുമ്പള,പട്ട്‌ള, പള്ളിക്കര, തൃക്കരിപ്പൂര്‍,പടന്ന, ചെറുവത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വനിതാ അംഗങ്ങളടക്കം 500-ഓളം പേര്‍ മെഗാ സംഗമത്തില്‍ പങ്കെടുത്തു.മെഗാ സംഗമത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം രാത്രി മൊഗ്രാലിലെ കലാകാരന്മാര്‍ അണിനിരന്ന സംഗീത നിശയും നടന്നു.

21ന് ബുധനാഴ്ച രാവിലെ 6:45ന് നടന്ന വ്യായാമത്തിന് ക്യാപ്റ്റന്‍ സലാഹുദ്ദീന്‍ നേതൃത്വം നല്‍കി.ശേഷം നടന്ന മെഗാ സംഗമം കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റര്‍ എം മാഹിന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഏരിയ കോഡിനേറ്റര്‍ ടി കെ ജാഫര്‍ സ്വാഗതം പറഞ്ഞു.കോഡിനേറ്റര്‍ റിയാസ് കരീം ഹെല്‍ത്ത് ക്ലബ്ബ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മെക് 7 ബ്രാന്‍ഡ് അംബാസിഡര്‍ അറക്കല്‍ ബാവ, നോര്‍ത്ത് സോണല്‍ അസി:കോഡിനേറ്റര്‍ നിയാസ് എകരൂര്‍,ഡോ: ഇസ്മായില്‍ മുജദ്ദിദി,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി,ബല്‍ക്കീസ് എം ഗഫാര്‍,ജമീലാ-ഹസ്സന്‍, ആയിശാ-റിയാസ്, നസീറാ-ഖാലിദ്,ഫസല്‍ പേരാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ചടങ്ങില്‍ വെച്ച് പ്രമുഖ വ്യക്തിത്വങ്ങളേയും,യൂണിറ്റുകളിലെ ട്രെയിനര്‍മാരെയും ആദരിച്ചു.

മെഗാ സംഗമത്തില്‍ മെക് 7 സംസ്ഥാന പ്രതിനിധികളായ പ്രസീനാ-സുരേഷ്, മുര്‍ഷിദ ടീച്ചര്‍,റൈന സൈനുദ്ദീന്‍,മുസ്തഫ പെരുവണ്ടൂര്‍,ഡോ: ഷാഫി കളത്തിങ്കല്‍, ഹമീദ് കോകന്‍ചേരി, നാസര്‍ പണ്ടിക്കാടന്‍, ജില്ലാ കോഡിനേറ്റര്‍മാരായ എന്‍ എ മുനീര്‍, അബ്ദുസ്സലാം പി വി,വ്യാപാരി വ്യവസായി കുമ്പള യൂണിറ്റ് സെക്രട്ടറി സത്താര്‍ ആരിക്കാടി,പിടിഎ പ്രസിഡണ്ട് ലത്തീഫ് കൊപ്പളം,സാജിദ് മൗവ്വല്‍,ടി എം ശുഹൈബ്,ടി കെ അന്‍വര്‍,എംജിഎ റഹ്‌മാന്‍,മുഹമ്മദ് അബ്‌ക്കോ,സന്നദ്ധ സംഘടനാ പ്രതിനിധികളായ എ എം സിദ്ധീഖ് റഹ്‌മാന്‍,അന്‍വര്‍ അഹ്‌മദ് എസ്,സെഡ് എ മൊഗ്രാല്‍,ബദറുദ്ദീന്‍ ദിനാര്‍ എന്നിവര്‍ സംബന്ധിച്ചു.

ടി എ ജലാല്‍,മുഹമ്മദ് ടിവിഎസ് റോഡ്, അബ്ദുല്ല കുഞ്ഞി മൈമൂന്‍ നഗര്‍, ഇബ്രാഹിം-മുഹമ്മദ്, മുഹമ്മദ് സ്മാര്‍ട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ട്രെയിനര്‍ എം എ അബൂബക്കര്‍ സിദ്ദീഖ് എം എ പറഞ്ഞു.