മാസപ്പടിക്കേസ്; പിണറായി വിജയന് സുപ്രീംകോടതിയില്‍ ആശ്വാസം, വിജിലന്‍സ് അന്വേഷണം തടഞ്ഞു
മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു. ഒറ്റ ദിവസം കൊണ്ട് എഫ്‌ഐആര്‍ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.
ദില്ലി: മാസപ്പടി കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍ മുഖ്യമന്ത്രിയുടെ നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് സുപ്രീംകോടതിയില്‍ ആശ്വാസം. മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു. ഒറ്റ ദിവസം കൊണ്ട് എഫ്‌ഐആര്‍ ഇട്ടു, ഇത്ര അടിയന്തര പ്രാധാന്യം എന്ത് എന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച കോടതി, ഹര്‍ജി ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു.
വിജിലന്‍സ് കേസ് എടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയന്‍, ടി വീണ, മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയിലെത്തിയത്. ആരോപണ വിധേയരെ കേള്‍ക്കാതെയുള്ള ഹൈക്കോടതി സിം?ഗിള്‍ ബെഞ്ച് ഉത്തരവില്‍ ഇടപെടാന്‍ നേരത്തെ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് അപ്പീലുമായി പിണറായിയും കുടുംബവും സുപ്രീംകോടതിയിലെത്തിയത്. കേസില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന്റെ അറസ്റ്റിന് സാധ്യതയുണ്ടെന്നതിനാല്‍ ഹര്‍ജി വേ?ഗം പരി?ഗണിക്കണമെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സുപ്രീം കോടതി ദസറ അവധിക്കാലത്ത് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. പിണറായി ഉള്‍പ്പെടെ എല്ലാ കക്ഷികളും നല്‍കിയ ഹര്‍ജികളും കോടതി പരി?ഗണിച്ചു.
