സര്‍ഗ്ഗമേളകള്‍ ആര്‍ഭാടങ്ങളല്ല; സൗഹൃദത്തിന്റെയും നന്മയുടെയും വേദികളാകണം
കലോത്സവങ്ങളും സര്‍ഗ്ഗമേളകളും അനാവശ്യമായ മത്സരബുദ്ധിക്കും സാമ്പത്തിക ആര്‍ഭാടങ്ങള്‍ക്കും വഴിമാറാതെ, കുട്ടികളുടെ യഥാര്‍ത്ഥ പ്രതിഭകളെ തിരിച്ചറിയാനും അത് സമൂഹനന്മയ്ക്ക് ഉപയോഗപ്പെടുത്താനും സൗഹൃദങ്ങള്‍ പങ്കുവെക്കാനുമുള്ള വേദികളാകണമെന്ന് വിസ്ഡം എജ്യുക്കേഷന്‍ ബോര്‍ഡ് അംഗം ഡോ. ഷിയാസ് സ്വലാഹി അഭിപ്രായപ്പെട്ടു.
അല്‍ മദ്‌റസത്തുസലഫിയ്യ എസ്. പി. നഗര്‍ സംഘടിപ്പിച്ച ‘സര്‍ഗ്ഗ വസന്തം 2026-27’ സര്‍ഗ്ഗമേള മഞ്ചത്തടുക്ക ഫെല്‍സിറ്റി സെലിബ്രേഷന്‍സില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 8:00 മണിക്ക് ആരംഭിച്ച കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും എസ്. പി. നഗര്‍ സെക്രട്ടറിയുമായ ഷെരീഫ് എന്‍. ബി. അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനറും അല്‍ മദ്‌റസത്തുസലഫിയ്യ സദറുമായ അസ്ബക് അല്‍ ഹികമി സ്വാഗതം ആശംസിച്ചു.
ചടങ്ങില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം സെക്രട്ടറി അബ്ദുസ്സലാം ചൂരി, പി.ടി.എ. പ്രസിഡന്റ് അഷ്‌റഫ് മാനിയ, പി.ടി.എ. വൈസ് പ്രസിഡന്റ് ഷക്കീര്‍ സലഫി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
വിവിധ കലാ-സാഹിത്യ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനവിതരണം മദ്രസ ജില്ലാ കണ്‍വീനര്‍ സവാദ് സലഫി നിര്‍വഹിച്ചു.
