സംസ്ഥാന അത്ലറ്റിക് മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നിഹാലിന് എസ്.ഡി.പി.ഐയുടെ സ്‌നേഹാദരം
കുമ്പള: ജില്ലാ അത്ലറ്റിക് മീറ്റിലെ മികച്ച പ്രകടനത്തിലൂടെ സംസ്ഥാന അത്ലറ്റിക് മീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബംബ്രാണയിലെ മുഹമ്മദ് നിഹാലിനെ എസ്.ഡി.പി.ഐ ബംബ്രാണ ബ്രാഞ്ച് കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു.
കായികരംഗത്ത് മികച്ച നേട്ടം കൈവരിച്ച് നാടിന്റെ അഭിമാനമായി മാറിയ മുഹമ്മദ് നിഹാലിന്റെ വിജയം പ്രദേശത്തെ യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ പ്രചോദനമാണ്. കഠിനാധ്വാനവും ആത്മവിശ്വാസവും ലക്ഷ്യബോധവും കൈമുതലാക്കി മുന്നേറുന്ന നിഹാലിന്റെ നേട്ടം മറ്റുള്ളവര്‍ക്കും മാതൃകയാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് നാസര്‍ ബംബ്രാണ,പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍, പാര്‍ട്ടി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി സി.എം. അസീസ് പട്ട എന്നിവര്‍ ചേര്‍ന്ന് മുഹമ്മദ് നിഹാലിന് സ്‌നേഹോപഹാരം കൈമാറി.
സംസ്ഥാന തലത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ മുഹമ്മദ് നിഹാലിന് കഴിയട്ടെയെന്ന് ചടങ്ങില്‍ ആശംസിച്ചു.
നാടിന്റെ അഭിമാനമായി ഉയരുന്ന യുവപ്രതിഭയ്ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതിന്റെ ഭാഗമായാണ് എസ്.ഡി.പി.ഐ ബ്രാഞ്ച് കമ്മിറ്റിയുടെ ആദരം.
