Advertisement

എം പി എല്‍ സീസണ്‍ -8;ന്യൂ സ്റ്റാര്‍ അടുക്ക ജേതാക്കള്‍

By kcnchannel / October 21, 2026


ദുബായ് കെ എം സി സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിയുടെ വൈവിദ്യങ്ങളായ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി അജ്മാന്‍ റോയല്‍ സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ നടത്തപ്പെട്ട എം പി എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ന്യൂ സ്റ്റാര്‍ അട്ക്ക ജേതാക്കളായി.

പ്രാവാസികളായ മംഗല്‍പാടി പഞ്ചായത്ത് പരിധിയില്‍പ്പെട്ട താരങ്ങളെ ഉള്‍പെടുത്തി എട്ട് ടീമുകളായി നടത്തിയ മത്സരത്തില്‍ ആവേശം അലതല്ലി,
HN ഫ്രണ്ട്‌സ് റണ്ണറപ്പും ടീം RGB ബേക്കൂര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ന്യൂ സ്റ്റാര്‍ അടുക്കയുടെ താരങ്ങളായ അച്ച ബന്ദിയോട് മികച്ച താരമായും മികച്ച ബാറ്റ്‌സ്മാനായും ഫിര്‍ദൗസ് മികച്ച ബൗളറായും തിരഞ്ഞെടുക്കപ്പെട്ടു.

മോസ്റ്റ് വാല്യൂബിള്‍ പ്ലെയറായി അച്ച ബന്ദിയോട്,
ടൂര്‍ണമെന്റ് ഹീറോ ഷെരീഫ് AP ടീം UPL,
ബെസ്റ്റ് ഫീല്‍ഡര്‍ സനല്‍ RGB ബേക്കൂര്‍,
ബെസ്റ്റ് വിക്കറ്റ് കീപ്പര്‍ സര്‍ഫറാസ് സിറ്റിസണ്‍ ടീം UPL, എമര്‍ജിംഗ് പ്ലേയര്‍ അമീര്‍ HN ഫ്രണ്ട്‌സ്
എന്നിവരെ തെരെഞ്ഞെടുത്തു.

ദുബായ് കെഎംസിസി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് TR എന്നിവര്‍ മുഖ്യ അതിഥികളായി.

കെ എം സി സി കാസര്‍ഗോട് ജില്ലാ സെക്രട്ടറി അഷ്‌റഫ് ബായാര്‍, സുബൈര്‍ കുബന്നൂര്‍, സ്റ്റേറ്റ് വര്‍ക്കിംഗ് മെമ്പര്‍ മുനീര്‍ ബരിക്കെ മണ്ഡലം ആക്ടിങ് പ്രസിഡന്റ് അലി സാഗ്, സെക്രട്ടറി സൈഫുദ്ധീന്‍ മൊഗ്രാല്‍, ജബ്ബാര്‍ ബൈദല,
മുഹമ്മദ് കളായി, കാലിദ് കാന്ദല്‍, റാസിക് മച്ചമ്പാടി, അബുദാബി കെഎംസിസി മഞ്ചേശ്വരം മണ്ഡലം ജനറല്‍ സെക്രട്ടറി കലന്തര്‍ ഷാ, സെക്രട്ടറി ഇഖ്ബാല്‍ പല്ല, ജമാല്‍ പുതിയൊത്ത്, ആരിഫ് മുട്ടം ജെന്റല്‍ മാനേജര്‍ ഡാന്‍, ഹനീഫ് ഗാസ്റ്റക്, റസ്സാക് ബന്ദിയോട് മറ്റു കെ എം സി സി സംസ്ഥാന ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിച്ചു.
മത്സരങ്ങള്‍ കാണാന്‍ യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്നു