Home Kerala മദ്യത്തിന്റെ പണം ചോദിച്ച് തര്‍ക്കം, റോഡിലേക്ക് തള്ളി; കാര്യം പറയാതെ വീട്ടിലെത്തിച്ചു, ചികിത്സയിലിരിക്കെ മരണം

മദ്യത്തിന്റെ പണം ചോദിച്ച് തര്‍ക്കം, റോഡിലേക്ക് തള്ളി; കാര്യം പറയാതെ വീട്ടിലെത്തിച്ചു, ചികിത്സയിലിരിക്കെ മരണം

by KCN CHANNEL
0 comment

തൃശൂര്‍: മദ്യം വാങ്ങി നല്‍കിയതിന്റെ പണം ആവശ്യപ്പെട്ട വൈരാഗ്യത്തില്‍ റോഡിലേക്ക് തള്ളിയിട്ടതിനെ തുടര്‍ന്ന് പരിക്കേറ്റയാള്‍ മരിച്ചു. പുതുക്കട് തൃക്കൂര്‍ കോനിക്കരയിലാണ് സംഭവം. കോനിക്കര സ്വദേശി വാഴപ്പറമ്പന്‍ വീട്ടില്‍ ജോസ് (58) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് കോനിക്കര പാടത്തുവെച്ചായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെതിരെ കൊലപാതക കുറ്റത്തിന് കേസ് എടുത്തു. തൃക്കൂര്‍ മുട്ടന്‍സ് കോര്‍ണര്‍ സ്വദേശി തുണ്ടത്തില്‍ വീട്ടില്‍ റോയിയെ പുതുക്കാട് പൊലീസ് മുന്‍പ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു.

You may also like

Leave a Comment