ക്രിസ്മസ് അവധി പുനക്രമീകരിച്ചു; ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെ സ്‌കൂള്‍ അവധി

ക്രിസ്മസ് അവധി പുനക്രമീകരിച്ച് സര്‍ക്കാര്‍. സ്‌കൂള്‍ അടയ്ക്കുന്നത് ഒരു ദിവസം നീട്ടി. ഡിസംബര്‍ 24 മുതല്‍ ജനുവരി 4 വരെയാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അര്‍ധവാര്‍ഷിക പരീക്ഷയ്ക്ക് ശേഷം 23 നാണ് സ്‌കൂള്‍ അടയ്ക്കുക. അവധിയ്ക്ക് ശേഷം സ്‌കൂള്‍ തുറക്കുക ജനുവരി 5 നായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ക്രിസ്മസിന് 12 ദിവസങ്ങളാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക. സാധാരണ വര്‍ഷങ്ങളില്‍ 10 ദിവസമാണ് ക്രിസ്മസ് അവധി ഉണ്ടായിരിക്കുക.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ക്രിസ്മസ് പരീക്ഷ തീയതിയില്‍ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. ഡിസംബര്‍ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 നാണ് അവസാനിക്കുക.

Scroll to Top