കാസറഗോഡ് ഐ സി ഡി എസ് പ്രൊജക്റ്റ്, കുമ്പള ഗ്രാമപഞ്ചായത്തിലെ CNO 37 ഷേഡിക്കാന അങ്കണവാടിയില്‍ വെച്ച് കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് തല അങ്കണ വാടി പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നടത്തി. കുമ്പള ഗ്രാമപഞ്ചായത് പ്രസിഡന്റ് ശ്രീമതി താഹിറ യൂസഫ് അധ്യ ക്ഷത വഹിച്ച പരിപാടി കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അഷറഫ് കര്‍ള അവര്‍കള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ശ്രീമതി പ്രേമ ഷെട്ടി, കാസറഗോഡ് ഐ സി ഡി എസ് പ്രൊജക്റ്റ് CDPO ശ്രീമതി രോഹിണി നെല്ലിശ്ശേരി, പന്ത്ര ണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീമതി ശോഭ, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശ്രീമതി പ്രിയ എന്നിവര്‍,ആശംസ അറിയിച്ച് സംസാരിച്ചു. ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ ശ്രീമതി ജയശ്രീ സ്വാഗതവും അങ്കണവാടി വര്‍ക്കര്‍ ശ്രീമതി ശോഭ നന്ദിയും അര്‍പ്പിച്ചു.
നവോദയ ഫ്രണ്ട്സ് ക്ലബ്, ഭാസ്‌ക്കര്‍ നഗര്‍ എല്ലാ കുട്ടികള്‍ക്കും പ്രീ സ്‌കൂള്‍ കിറ്റ് നല്‍കി. രക്ഷിതാക്കള്‍ കുട്ടികള്‍ക്കുള്ള ബിരിയാണിയും പായസവും സ്‌പോണ്‍സര്‍ ചെയ്തു