Advertisement

എസ് ഐ ആര്‍ സമര പോരാളി കാസര്‍കോട് ചേരങ്കൈയിലെ ഷദാ റഹീമിനെ തനിമ കലാ സാഹിത്യവേദി അനുമോദിച്ചു

By kcnchannel / October 23, 2026

എസ്.ഐ.ആര്‍. സമര പോരാട്ടത്തില്‍ നാടിന്റെ കയ്യൊപ്പ് ചാര്‍ത്തിയ സമര പോരാളിയും ഡല്‍ഹി ജാമിഅ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയുമായ ഷദാ റഹീമിനെ തനിമ കലാ സാഹിത്യ വേദി വീട്ടിലെത്തി ആദരിച്ചു.തനിമ രക്ഷാധികാരി പി.എസ്. അബ്ദുള്ളക്കുഞ്ഞി സ്നേഹോപകാരം കൈമാറി.

തനിമ പ്രസിഡന്റ് അബു ത്വാഇ അധ്യക്ഷത വഹിച്ചു. ഡോ. എ. എ. അബ്ദുല്‍ സത്താര്‍, നിസാര്‍ പെര്‍വാഡ്, ജലീല്‍ കക്കണ്ടം, ബി. കെ. മുഹമ്മദ്കുഞ്ഞി, എം. എ. നജീബ്, കെ. ബി. അബൂബക്കര്‍, ബഷീര്‍ കൊല്ലമ്പാടി, പി. എസ്. ഹമീദ്, അബ്ബാസ് ചേരങ്കൈ, അഡ്വ. ബി. എഫ്. ബഷീര്‍ ചേരങ്കൈ, സലാം ചേരങ്കൈ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബി.എ. സോഷ്യോളജി വിദ്യാര്‍ത്ഥിനിയാണ് ഷദാ റഹീം. ജന്ദര്‍ മന്തര്‍ സമര പോരാട്ടത്തിലെ തീഷ്ണമായ അനുഭവങ്ങള്‍ ഷദാ റഹീം സദസ്സുമായി പങ്കുവെച്ചു.