Advertisement

ബ്ലാസ്റ്റേഴ്‌സിന്റെ ഹോം മാച്ച് പ്രതിസന്ധി ഒഴിഞ്ഞു; മത്സരം കൊച്ചിയില്‍ തന്നെ

By kcnchannel / October 23, 2026

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധി ഒഴിഞ്ഞു. ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റും ജിസിഡിഎയും (GCDA) തമ്മില്‍ ധാരണയായതോടെ മത്സരങ്ങള്‍ കൊച്ചിയില്‍ തന്നെ നടക്കും. ഇതോടെ ടീമിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി തന്നെ തുടരുമെന്ന് ഉറപ്പായി. മത്സരങ്ങള്‍ക്കായുള്ള ടിക്കറ്റ് വില്‍പന ഉടന്‍ ആരംഭിക്കും. കഴിഞ്ഞ വര്‍ഷത്തെ വാടകത്തുക നിലനിര്‍ത്തി. ഒരു മത്സരത്തിന് 3.5 ലക്ഷം തുടരും.

ഇളവ് അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവ് നാളെ ഇറങ്ങും. 8-9 ലക്ഷം രൂപയാണ് ജിസിഡിഎ വാടകായി ആവശ്യപ്പെട്ടിരുന്നത്. പ്രതിസന്ധി ഒഴിഞ്ഞതോടെ ടിക്കറ്റ് വില്‍പന ഉടന്‍ തുടങ്ങും. ബ്ലാസ്റ്റേഴ്സ് ഇളവ് തേടി തദ്ദേശ വകുപ്പിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് തദ്ദേശ വകുപ്പ് ജിസിഡിഎ സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കില്‍ ഇളവ് നല്‍കാമെന്ന് ജിസിഡിഎ മറുപടി നല്‍കി. മത്സരം നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീരുമാനം