വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; പുറത്ത് പരിക്ക് ഉണ്ടായിരുന്നില്ല, പരിയാരത്തെ ഡോക്ടര്‍മാരുടെ മൊഴിയെടുത്ത് എസ്‌ഐടി
കണ്ണൂരില്‍ വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളേജിലെ ഡോക്ടര്‍മാരില്‍ നിന്ന് എസ്‌ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരിക്ക് വീണാ ജോര്‍ജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് സൂചന
കണ്ണൂര്‍: കണ്ണൂരില്‍ വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പരിയാരം മെഡി. കോളേജിലെ ഡോക്ടര്‍മാരില്‍ നിന്ന് എസ്‌ഐടി മൊഴിയെടുത്തു. പുറത്ത് കാണത്തക്ക പരിക്ക് വീണാ ജോര്‍ജിന് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയതായാണ് സൂചന. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത് കഴുത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നതിനാലാണെന്നും മൊഴി നല്‍കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ രേഖകളും എസ്‌ഐടി ശേഖരിച്ചു. അതേസമയം, കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാനെതിരെ എസ്‌ഐടി ഉടന്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കും. വീണയുടെ മുന്‍ ഗണ്‍മാന്‍ അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപ്പോര്‍ട്ടാണ് നല്‍കുക. കെ എസ് യു പ്രവര്‍ത്തകര്‍ ആയുധമുപയോഗിച്ച് അക്രമിച്ചെന്ന മൊഴി വീണയുടെ നിര്‍ദേശ പ്രകാരമാണ് നല്‍കിയതെന്ന് അഭിലാഷ് എസ് ഐ ടിയോട് വെളിപ്പെടുത്തിയിരുന്നു. അഭിലാഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് നേരത്തെ കേസെടുത്തത്.
