Advertisement

എക്കാലത്തെയും മികച്ച ബാലണ്‍ ഡി ഓര്‍ താരം, ആരാധക വോട്ടെടുപ്പില്‍ മെസിയെ മറികടന്ന് റൊണാള്‍ഡോ ഒന്നാമത്

By kcnchannel / October 29, 2026

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വോട്ടെടുപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ‘ബാലണ്‍ ഡി ഓര്‍ ഓഫ് ഓള്‍ ടൈം’ പുരസ്‌കാരം.
പാരീസ്: എക്കാലത്തെയും മികച്ച ബാലണ്‍ ഡി ഓര്‍ താരത്തിനുള്ള ‘ബാലണ്‍ ഡി ഓര്‍ ഓഫ് ഓള്‍ ടൈം’ (B.O.A.T.) പുരസ്‌കാരം സ്വന്തമാക്കി പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 2008-ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കാഴ്ചവെച്ച അവിസ്മരണീയ പ്രകടനത്തിന്റെ കരുത്തിലാണ് അര്‍ജന്റീന മുന്‍ നായകന്‍ ലിയോണല്‍ മെസിയെ മറികടന്ന് റൊണാള്‍ഡോ ‘ബാലണ്‍ ഡി ഓര്‍ ഓഫ് ഓള്‍ ടൈം’ പുരസ്‌കാരം സ്വന്തമാക്കിയത്.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ 70-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആരാധക വോട്ടെടുപ്പിലാണ് റൊണാള്‍ഡോ ഒന്നാമതെത്തിയത്. 2008 സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 42 ഗോളുകള്‍ നേടിയ റൊണാള്‍ഡോ ടീമിനെ പ്രീമിയര്‍ ലീഗിലും യുവേഫ ചാമ്പ്യന്‍സ് ലീഗിലും ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.