Home National കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന വീണ്ടും നിര്‍ബന്ധമാകുന്നു

കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന വീണ്ടും നിര്‍ബന്ധമാകുന്നു

by KCN CHANNEL
0 comment

ദില്ലി: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ 7,000 കടന്ന സാഹചര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന മുതിര്‍ന്ന മന്ത്രിമാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ആര്‍ടിപിസിആര്‍ (RT-PCR) പരിശോധന നിര്‍ബന്ധമാക്കി. ഇന്നലെ പ്രധാനമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച ഭീകരവിരുദ്ധ പ്രതിനിധി സംഘവും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയരായതായി വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ന് വൈകുന്നേരം പ്രധാനമന്ത്രിയെ കാണാന്‍ നിശ്ചയിച്ചിട്ടുള്ള ദില്ലിയിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മറ്റ് നേതാക്കള്‍ക്കും കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ബിജെപി പാര്‍ട്ടി ഓഫീസില്‍ വെച്ചാണ് ഈ നേതാക്കള്‍ക്ക് പരിശോധന നടത്തിയത്. രാജ്യത്ത് നിലവില്‍ 7,121 സജീവ കൊവിഡ് കേസുകളാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ കേരളത്തിലാണ്. 2,223 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുതുതായി കണ്ടെത്തിയ കൊവിഡ് 19 വകഭേദമായ എക്‌സ് എഫ് ജിയുടെ ഏകദേശം 163 കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. റീകോമ്പിനന്റ് എക്‌സ് എഫ് ജി വകഭേദത്തില്‍ നാല് പ്രധാന സ്‌പൈക്ക് മ്യൂട്ടേഷനുകളുണ്ടെന്നും, കാനഡയില്‍ ആദ്യമായി കണ്ടെത്തിയതിന് ശേഷം ഇത് അതിവേഗം ആഗോളതലത്തില്‍ വ്യാപിച്ചിട്ടുണ്ടെന്നും ദി ലാന്‍സെറ്റ് ജേണലിലെ ഒരു ലേഖനം പറയുന്നു.

You may also like

Leave a Comment