സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.. പവന് 1,120 രൂപ കുറഞ്ഞ് 98,160 രൂപയായി. ഗ്രാമിന് 140 രൂപ താഴ്ന്ന് 12,270 രൂപ എന്ന നിലയിലാണ് സ്വര്‍ണവില. വില്‍പന സമ്മര്‍ദ്ദം വില കുറയാന്‍ കാരണമായി. ഇന്നലെ സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു.സ്വര്‍ണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. പണിക്കൂലി ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം പിന്നിട്ടുണ്ട്.

ആഗോള ഭൗമ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി തുടരുന്നതാണ് സ്വര്‍ണവിലക്കുതിപ്പിന് കാരണമായത്. പവന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,330 ഡോളറായി ഉയര്‍ന്നിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം രൂപ റെക്കോഡ് തകര്‍ച്ചയിലാണ്‍്. ഡോളറിനെതിരെ 90 രൂപ 90 പൈസയില്‍ എത്തി. പ്രഭാത വ്യാപാരത്തില്‍ നാല് പൈസ കുറഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതിന് ഒപ്പം യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

Scroll to Top