മൊഗ്രാല്‍.മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഈ മാസം 29,30,31 തീയതികളിലായി നടക്കുന്ന ജില്ലാ കലോത്സവത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ശുചിത്വ മിഷന്‍,പഞ്ചായത്ത് ഓഫീസര്‍മാര്‍,അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു അടിയന്തിര യോഗം മൊഗ്രാല്‍ സ്‌കൂളില്‍ വച്ച് നടന്നു.
ജില്ലാ കലോത്സവത്തിലെ എല്ലാ കമ്മിറ്റികളും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ജയന്‍ അഭ്യര്‍ത്ഥിച്ചു.യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാലിന്യമുക്ത നവ കേരള ജില്ലാ കോഡിനേറ്റര്‍ കൃഷ്ണ,ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ രഞ്ജിത്ത് എന്നിവര്‍ കലോത്സ നഗരിയില്‍ പാലിക്കേണ്ട ഹരിത ചട്ടങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.ജില്ലാ കലോത്സവ ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി ചെയര്‍മാന്‍ അര്‍ഷാദ് തവക്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഹിന്ദി അധ്യാപക മഞ്ച് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് സജിത്ത് ബാബു സ്വാഗതം പറഞ്ഞു.ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ആക്ടിങ് സെക്രട്ടറി ഷൈനി ടീച്ചര്‍,ഹെഡ്മാസ്റ്റര്‍ ജെ ജയറാം, ഹയര്‍സെക്കന്‍ഡറിപ്രിന്‍സിപ്പല്‍ ബിനി ടീച്ചര്‍,പിടിഎ വൈസ് പ്രസിഡന്റ് റിയാസ് കരീം,പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സൗമ്യ എന്നിവര്‍ സംസാരിച്ചു.
ഹിന്ദി അധ്യാപക മഞ്ച് സംസ്ഥാന ജോയിന്‍ സെക്രട്ടറി മുരളീധരന്‍ മാഷ് നന്ദി പറഞ്ഞു.
ജില്ലാ കലോത്സവം ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി കണ്‍വീനര്‍ റൈഹാന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ച ചടങ്ങില്‍
കമ്മിറ്റി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും, അവലോകനവും ചര്‍ച്ചയിലൂടെ ക്രോഡീകരിച്ചു.ഗ്രീന്‍ വളണ്ടിയര്‍മാര്‍ക്കുള്ള ടീഷര്‍ട്ട് ലത്തീഫ് തവക്കല്‍(ചായ്ക്കഥ) കമ്മിറ്റിക്ക് കൈമാറി.




