ഊണിന് മികച്ച ‘പോളിങ്’: കുടുംബശ്രീക്ക് 32 ലക്ഷം വിറ്റുവരവ്

കാസര്‍ഗോഡ് :തിരഞ്ഞെടുപ്പു ദിവസങ്ങളില്‍ ജില്ലയിലുടനീളം ഒരു ഗ്രേറ്റ് കുടുംബശ്രീ കിച്ചന്‍ പ്രവര്‍ത്തിച്ചിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഊണും ചായയുമൊക്കെയായി കൃത്യസമയത്തു ഭക്ഷണമെത്തിച്ചത് കുടുംബശ്രീ ഒരുക്കിയ അടുക്കളകളില്‍ നിന്നായിരുന്നു. 32 ലക്ഷത്തിലേറെ രൂപയാണ് ഊണൊരുക്കിയ വകയില്‍ കുടുംബശ്രീയുടെ വരുമാനം. ജില്ലയില്‍ 8 ഭക്ഷണവിതരണകേന്ദ്രങ്ങളില്‍ 87 ഓളം വരുന്ന കുടുംബശ്രീ അംഗങ്ങളും യൂണിറ്റുകളും ആണ് തിരഞ്ഞെടുപ്പിനു തലേന്നും വോട്ടിങ് ദിവസവുമായി ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെട്ടത്.

ഗ്രാമപഞ്ചായത്തുകളില്‍ 725 വാര്‍ഡുകളിലേക്കായി 1242 പോളിസ്റ്റേഷനുകളും നഗരസഭകളില്‍ 120 വാര്‍ഡുകളിലേക്കായി 128 പോളിംഗ് സ്റ്റേഷനുകളുമാണ് സജ്ജീകരിച്ചിരുന്നത്. ഇങ്ങനെ ആകെ 1370 പോളിസ്റ്റേഷനുകളില്‍ ഭക്ഷണമെത്തിച്ചത് കുടുംബശ്രീ പ്രവര്‍ത്തകരാണ്.

കുടുംബശ്രീ ജില്ലാ മിഷനാണ് ഗ്രൂപ്പുകളെ ഭക്ഷണവിതരണത്തിനായി തിരഞ്ഞെടുത്തത്. ഓരോ വിതരണകേന്ദ്രവും പ്രവര്‍ത്തിക്കുന്ന സിഡിഎസിന്റെ കീഴിലുള്ള കുടുംബശ്രീ യൂണിറ്റുകളാണ് ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്തത്. 3123400/- രൂപയുടെ വിറ്റു വരവ് സംരഭകര്‍ക്കു ലഭിച്ചു. പ്രാതല്‍, ഉച്ചയൂണ്, രാത്രിഭക്ഷണം, ചായ,ലഘുഭക്ഷണം എന്നിവയായിരുന്നു മെനു.

പൂര്‍ണമായും ഹരിതചട്ടം പാലിച്ചുള്ള ഭക്ഷണ രീതി ശ്രദ്ദേയമായിരുന്നു

Scroll to Top