ശബരിമലയിലെ കേരളീയ സദ്യ പ്രഖ്യാപനം നടപ്പായില്ല. കേരളീയ സദ്യ വിളമ്പുന്നതില്‍ അനിശ്ചിതത്വം. സദ്യയുടെ റേറ്റ് സംബന്ധിച്ച് കരാറുകാരനുമായി ധാരണയായില്ല. പാചക തൊഴിലാളികളെ കിട്ടാനില്ലെന്നും വിശദീകരണം. എടുത്തുചാടിയുള്ള പ്രഖ്യാപനത്തില്‍ മറ്റു ബോര്‍ഡംഗങ്ങള്‍ക്ക് അതൃപ്തി.
തുടര്‍ ചര്‍ച്ചയ്ക്കായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് സന്നിധാനത്ത് എത്തും.നേരത്തെ ഡിസംബര്‍ രണ്ട് മുതല്‍ ഉച്ചയ്ക്ക് സദ്യ നല്‍കി തുടങ്ങാനായിരുന്നു തീരുമാനം. കമ്മറ്റി റിപ്പോര്‍ട്ട് ലഭിച്ചശേഷം ആകും തുടര്‍ നീക്കം.
തീര്‍ഥാടകരോടുള്ള ദേവസ്വം ബോര്‍ഡിന്റെ സമീപനത്തില്‍ വരുത്തിയ മാറ്റവും അവരോടുള്ള കരുതലുമാണ് വിഭവസമൃദ്ധമായ സദ്യ നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞിരുന്നു.
ഇലയിലല്ല, സ്റ്റീല്‍പാത്രങ്ങളിലാണ് സദ്യ നല്‍കുക. കുടിവെള്ളത്തിന് സ്റ്റീല്‍ഗ്ലാസ് ഉപയോഗിക്കും. ഇലയില്‍ നല്‍കാനാണ് ആലോചിച്ചിരുന്നതെങ്കിലും, അത് ലഭ്യമാക്കുക എളുപ്പമല്ല. ഉപയോഗിച്ചുകഴിഞ്ഞാല്‍ നശിപ്പിക്കലും പ്രയാസമാണ്. ഇന്‍സിനറേറ്റര്‍ ഉപയോഗിക്കാന്‍ പറ്റില്ല, അതും കേടാകും. അതിനാലാണ് കുഴികളുള്ള പാത്രങ്ങള്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.സദ്യ വിളമ്പാന്‍ 24 ജീവനക്കാരെ കൂടി അധികമായി നിയമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




